രോ​ഹിത് ശർമ/ പിടിഐ 
Sports

സെഞ്ച്വറി നേട്ടമായി, ടെസ്റ്റ് റാങ്കിങ്ങില്‍ രോഹിത് ആദ്യ പത്തില്‍; ഋഷഭ് പന്ത് പുറത്ത്, തുടക്കം ഗംഭീരമാക്കി ജയ്‌സ്വാള്‍

ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയതാണ് രോഹിത്തിന് നേട്ടമായത്. സെഞ്ച്വറി വഴി 33 പോയന്റുകള്‍ അധികം നേടിയാണ് ആദ്യ പട്ടികയില്‍ രോഹിത് ഇടംനേടിയത്. 

മത്സരത്തില്‍ രോഹിത്തിന് ഒപ്പം ഓപ്പണ്‍ ചെയ്ത് ടെസ്റ്റ് മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച യശ്വസി ജയ്‌സ്വാള്‍  ആദ്യ നൂറില്‍ ഇടംപിടിച്ചു. മത്സരത്തില്‍ 171 റണ്‍സ് അടിച്ച യുവതാരം 73-ാം സ്ഥാനത്താണ്. 

ഈ വര്‍ഷം ആദ്യമായി ഋഷഭ് പന്ത് ആദ്യ പത്തുപേരുടെ പട്ടികയില്‍ നിന്ന് പുറത്തായി. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമിക്കുന്ന ഋഷഭ് പന്ത് ഈ വര്‍ഷം ഒരു മത്സരം പോലും കളിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത വിരാട് കോഹ്‌ലി സ്ഥാനം നിലനിര്‍ത്തി. പുതിയ ടെസ്റ്റ് റാങ്കിങ്ങിലും 14-ാം സ്ഥാനത്താണ് വിരാട് കോഹ്‌ലി. 

ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്ത് എത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ അഞ്ചുവിക്കറ്റ് നേട്ടമാണ് ജഡേജയ്ക്ക് ഗുണം ചെയ്തത്. പത്താം സ്ഥാനത്ത് നിന്നാണ് ജഡേജ ഏഴാം സ്ഥാനത്തേയ്ക്ക് എത്തിയത്. ഓള്‍ റൗണ്ട് മികവില്‍ രവീന്ദ്ര ജഡേജയാണ് ഒന്നാം സ്ഥാനത്ത്. സ്പിന്‍ ബൗളിങ്ങില്‍ ജഡേജയുടെ പങ്കാളിയായ അശ്വിന്‍ ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT