രോഹിത് ശര്‍മ പിടിഐ
Sports

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

രോഹിതിനെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ മുംബൈ ഇന്ത്യന്‍സ് തീരുമാനം വിവാദമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഈ സീസണിലെ ഐപിഎല്‍ തുടങ്ങും മുന്‍പ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ മുംബൈ ഇന്ത്യന്‍സ് തീരുമാനം വലിയ വിവാദമായിരുന്നു. ആരാധകര്‍ കടത്ത എതിര്‍പ്പും ഉയര്‍ത്തി. എന്നാല്‍ വിഷയത്തില്‍ രോഹിത് ശര്‍മ പ്രത്യേകിച്ചൊരു പ്രതികരണവും നടത്തിയിരുന്നില്ല.

ഇപ്പോള്‍ വിഷയത്തില്‍ ആദ്യമായി പ്രതികരണം നടത്തുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. മാധ്യമങ്ങളുടെ ചോദ്യത്തിനാണ് രോഹിത് മറുപടി നല്‍കിയത്.

'എല്ലാ കാര്യങ്ങളും നാം വിചാരിക്കുന്നതു പോലെ വരില്ല. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. ഇത്തരം കാര്യങ്ങള്‍ ജീവിതത്തിലെ മഹത്തായ അനുഭവവുമാണ്.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'നേരത്തെ ഞാന്‍ നായകനായിരുന്നില്ല. നിരവധി നായകന്‍മാര്‍ക്ക് കീഴില്‍ ഞാന്‍ കളിച്ചിട്ടുമുണ്ട്. എന്നെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമോ, വ്യത്യസ്ത അനുഭവമോ ഒന്നുമല്ല.'

'ടീമിനു വേണ്ടത് എന്താണോ അതു ചെയ്യുക. കഴിഞ്ഞ ഒരു മാസമായി ഞാന്‍ അതാണ് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്'- രോഹിത് വ്യക്തമാക്കി.

മഹേന്ദ്ര സിങ് ധോനി, വിരാട് കോഹ്‌ലി, വീരേന്ദര്‍ സെവാഗ് എന്നിവരുടെ കീഴില്‍ ഇന്ത്യക്കായി രോഹിത് കളിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ആദം ഗില്‍ക്രിസ്റ്റ്, ഹര്‍ഭജന്‍ സിങ്, റിക്കി പോണ്ടിങ് തുടങ്ങിയവരുടെ ക്യാപ്റ്റന്‍സിയിലും രോഹിത് കളിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

SCROLL FOR NEXT