രോഹിത് ശര്‍മ/ഫയല്‍ ഫോട്ടോ 
Sports

ഓസ്‌ട്രേലിയയിലേക്ക് പറന്ന് രോഹിത് ശര്‍മ, മൂന്നാം ടെസ്റ്റ് കളിച്ചേക്കും

ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് രോഹിത് യാത്ര തിരിച്ചത്. മൂന്നാം ടെസ്റ്റ് രോഹിത്തിന് കളിക്കാനായേക്കുമെന്നാണ് സൂചന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി യാത്ര തിരിച്ച് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് രോഹിത് യാത്ര തിരിച്ചത്. മൂന്നാം ടെസ്റ്റ് രോഹിത്തിന് കളിക്കാനായേക്കുമെന്നാണ് സൂചന.

ദുബായ് വഴിയാണ് രോഹിത് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത്. ഓസ്‌ട്രേലിയയില്‍ എത്തുന്ന രോഹിത് ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈനില്‍ കഴിയുന്ന ഈ സമയവും ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ രോഹിത് തുടരുമെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

ഐപിഎല്‍ അവസാന ഘട്ടത്തോട് അടുത്തപ്പോഴാണ് രോഹിത്തിന് ഹാംസ്ട്രിങ് പരിക്ക് തലവേദനയായത്. പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ആദ്യം രോഹിത്തിനെ ടീം മാനേജ്‌മെന്റ് ഉള്‍പ്പെടുത്തിയില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി രോഹിത് കളിക്കുകയും, പിന്നാലെ ബിസിസിഐ രോഹിത്തിന്റെ ഫിറ്റ്‌നസില്‍ വീണ്ടും പരിശോധന നടത്തുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന്റെ പേര് ഉള്‍പ്പെടുത്തിയത്. ടീമിനൊപ്പം രോഹിത് ഓസ്‌ട്രേലിയക്ക് പറക്കാതിരുന്നതും വലിയ ആശയ കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാല്‍ കോവിഡ് ബാധിതനായ പിതാവിന്റെ ആരോഗ്യാവസ്ഥയിലെ ആശയ കുഴപ്പത്തെ തുടര്‍ന്നാണ് രോഹിത് ഇന്ത്യയിലേക്ക് തിരികെ വന്നത് എന്ന് ബിസിസിഐ വ്യക്തമാക്കി.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ റിഹാബിറ്റേഷന്‍ പ്രൊസസ് രോഹിത് പൂര്‍ത്തിയാക്കി. നവംബര്‍ 19 മുതല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിക്കില്‍ നിന്ന് മുക്തനാവാനുള്ള പരിശീലനത്തില്‍ ഏര്‍പ്പെടുകയായിരുന്നു രോഹിത്. ക്വാറന്റൈനില്‍ ഇരിക്കുന്ന രണ്ടാഴ്ച ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ ചെയ്യേണ്ട പ്രോഗ്രാമുകളെ കുറിച്ച് രോഹിത്തിനെ ബോധവാനാക്കിയിട്ടുണ്ട്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ടീം ഇന്ത്യയുടെ മെഡിക്കല്‍ ടീം രോഹിത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കും, ബിസിസിഐയുടെ പ്രസ്താവനയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT