രോഹിത് ശര്‍മ ഫയല്‍
Sports

ടി20 ലോകകപ്പ് ഉയര്‍ത്താന്‍ ഏറ്റവും യോഗ്യന്‍ രോഹിത് ശര്‍മ; വാനോളം പുകഴ്ത്തി മുന്‍ പാക് നായകന്‍

നൂറ് സെഞ്ച്വറികളേക്കാള്‍ ഒരു മത്സരം വിജയിപ്പിക്കുന്ന കളിക്കാരാനാകാനാണ് അയാള്‍ ആഗ്രഹിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇത്തവണ ടി20 ലോകകപ്പ് ഉയര്‍ത്താന്‍ ഏറ്റവും യോഗ്യന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ്. ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തില്‍ രോഹിതിന്റെ പ്രകടനത്തെ അദ്ദേഹം വാനോളം പ്രശംസിക്കുകയും ചെയ്തു. മത്സരത്തില്‍ 41 പന്തില്‍ 92 റണ്‍സ് നേടിയ രോഹിതിന്റെ ഇന്നിങ്‌സാണ് വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ ഇന്ത്യ 24 റണ്‍സിന് ജയിച്ചതോടെ ഓസ്‌ട്രേലിയ സെമി കാണാതെ പുറത്തായി.

അതൊരു രോഹിത് ഷോ ആയിരുന്നു. ഒരു ക്യാപ്റ്റന്റെ ഏറ്റവും മികച്ച ഇന്നിങ്‌സിന് ഞങ്ങള്‍ സാക്ഷ്യം വഹിച്ചെന്ന് ഹഫീസ് പറഞ്ഞു. രോഹിതിന്റെ നിസ്വാര്‍ഥതയാണ് അദ്ദേഹത്തിന്റെ മഹത്വത്തിന് കാരണം. അദ്ദേഹം മുന്നില്‍ നിന്ന് നയിച്ചതാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏകദിന ലോകകപ്പിലും രോഹിതിന്റെ പ്രകടനം മികച്ചതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രോഹിത് ഒരിക്കലും തന്റെ വ്യക്തിഗത നേട്ടത്തിനായി കളിക്കുന്നില്ല. സെഞ്ച്വറികള്‍ക്കും ഫിഫ്റ്റികള്‍ക്കുമായി അദ്ദേഹം കളിക്കുന്നില്ല,നൂറ് സെഞ്ച്വറികളേക്കാള്‍ ഒരു മത്സരം വിജയിപ്പിക്കുന്ന കളിക്കാരാനാകാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. എപ്പോഴും അയാള്‍ ഓര്‍മിക്കപ്പെടുമെന്നും ഹഫീസ് പറഞ്ഞു. ഈ ലോകകപ്പ് നേടാന്‍ അര്‍ഹതയുള്ള ഒരേയൊരു വ്യക്തി രോഹിത് മാത്രമാണെന്നും ഹഫീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT