സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഷഹീൻ ഷാ അഫ്രീദി/ ഫോട്ടോ: ട്വിറ്റർ 
Sports

രോഹിത് ശർമ, കോഹ് ലി, പിന്നെ? സ്വപ്ന ഹാട്രിക് തികയ്ക്കാൻ വേണ്ട വിക്കറ്റിലേക്ക് ചൂണ്ടി ഷഹീൻ അഫ്രീദി

ഡ്രീം ഹാട്രിക് തികയ്ക്കാൻ വേണ്ട വിക്കറ്റുകൾ ഏതൊക്കെ എന്ന് തെരഞ്ഞെടുക്കുകയാണ് പാക് ഫാസ്റ്റ് ബൗളർ

സമകാലിക മലയാളം ഡെസ്ക്

ലാഹോർ: 21ാം വയസിൽ തന്നെ ക്രിക്കറ്റ് ലോകത്തെ തന്റെ പേസുകൊണ്ട് വിറപ്പിക്കുകയാണ് ഷഹീൻ അഫ്രീദി. ഐസിസിയുടെ 2021ലെ ക്രിക്കറ്റ് താരമായും ഷഹീൻ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ, ഡ്രീം ഹാട്രിക് തികയ്ക്കാൻ വേണ്ട വിക്കറ്റുകൾ ഏതൊക്കെ എന്ന് തെരഞ്ഞെടുക്കുകയാണ് പാക് ഫാസ്റ്റ് ബൗളർ. 

ഡ്രീം ഹാട്രിക്കിന് ആരുടെയെല്ലാം വിക്കറ്റാണ് വേണ്ടത് എന്ന ചോദ്യത്തിന് രോഹിത് ശർമ, വിരാട് കോഹ് ലി, കെഎൽ രാഹുൽ എന്നാണ് ഷഹീൻ അഫ്രീദിയുടെ മറുപടി. കരിയറിൽ ഇതുവരെ നേടിയതിൽ വെച്ച് ഏറ്റവും മൂല്യമേറിയ വിക്കറ്റ് വിരാട് കോഹ് ലിയുടേതാണ് എന്നും ഷഹീൻ അഫ്രീ​ദി പറഞ്ഞു. 

ടി20 ലോകകപ്പിൽ കോഹ് ലി, രാഹുൽ, രോഹിത് എന്നിവരുടെ വിക്കറ്റ്

2021ലെ ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ രോഹിത്, കോഹ് ലി, കെഎൽ രാഹുൽ എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയത് ഷഹീൻ ആയിരുന്നു. ആദ്യ ഓവറിൽ തന്നെ തകർപ്പൻ യോർക്കറിലൂടെ രോഹിത് ശർമയെ ഷഹീൻ കൂടാരം കയറ്റി. പിന്നാലെ ഷഹീന്റെ സ്വിങ് ഡെലിവറിയിൽ പിഴച്ച് രാഹുലിന്റെ സ്റ്റംപ് ഇളകി. 19ാം ഓവറിലാണ് കോഹ് ലിയുടെ വിക്കറ്റ് ഷഹീന് ലഭിച്ചത്. 

കോഹ് ലി അർധ ശതകം നേടി നിൽക്കുമ്പോഴായിരുന്നു അത്. ഷഹീന്റെ ഡെലിവറിയിൽ എഡ്ജ് ചെയ്ത് പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തി. കളിയിൽ 10 വിക്കറ്റിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT