Rohit Sharma Picks Number 3015 For His New Lamborghini Urus source: x
Sports

ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കി രോഹിത്, കാറിന്റെ നമ്പര്‍ 3015; താരം ഈ സംഖ്യ തെരഞ്ഞെടുക്കാനുള്ള കാരണമറിയാമോ?

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പുതിയ ആഡംബര കാറാണ് ലംബോര്‍ഗിനി ഉറൂസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പുതിയ ആഡംബര കാറാണ് ലംബോര്‍ഗിനി ഉറൂസ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഹിത് ശര്‍മയുടെ മുംബൈയിലെ വീട്ടിലേക്ക് കാര്‍ ഡെലിവറി ചെയ്തത്. ഇപ്പോള്‍ കാറിന്റെ നമ്പറാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ചുവന്ന നിറത്തിലുള്ള കാറിന്റെ നമ്പര്‍ 3015 ആണ്. ആരാധകര്‍ക്ക് രോഹിത് ഈ നമ്പര്‍ തെരഞ്ഞെടുക്കാനുള്ള കാരണം കണ്ടുപിടിക്കാന്‍ അധികം കഷ്ടപ്പെടേണ്ടി വന്നില്ല. '3015' എന്ന നമ്പര്‍ രോഹിത്തിന്റെ രണ്ട് കുട്ടികളുടെ ജന്മദിനങ്ങളെ സൂചിപ്പിക്കുന്നു. 30 ഉം 15 ഉം ചേര്‍ത്താല്‍ കിട്ടുക 45 ആണ്. ഇത് രോഹിത്തിന്റെ സ്വന്തം ജേഴ്സി നമ്പര്‍ ആണ്.

ഡിസംബര്‍ 30നാണ് രോഹിത്തിന്റെ മകള്‍ സമൈറ ജനിച്ചത്. നവംബര്‍ 15നാണ് മകന്‍ അഹാന്‍ ജനിച്ചത്. രോഹിത്തിന്റെ പഴയ കാറിന്റെ നമ്പര്‍ 264 ആയിരുന്നു. ഇത് ഏകദിന ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറിനെയാണ് സൂചിപ്പിക്കുന്നത്.

പുതിയ ഉറൂസ് എസ്ഇ എന്ന കാറിനെ സംബന്ധിച്ചിടത്തോളം, ഏകദേശം 4.57 കോടി രൂപയാണ്(എക്‌സ്-ഷോറൂം) വില വരുന്നത്. 800 എച്ച്പി, 950 എന്‍എം ടോര്‍ക്ക്, വെറും 3.4 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം എന്നിവയാണ് കാറിന്റെ ഫീച്ചറുകള്‍. ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന മത്സരത്തില്‍ രോഹിത് കളിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഓഗസ്റ്റില്‍ നടക്കാനിരുന്ന ബംഗ്ലാദേശ് പരമ്പര റദ്ദാക്കിയതിനാല്‍ ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര ഒക്ടോബര്‍ 19 മുതല്‍ 25 വരെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയായിരിക്കും. എന്നിരുന്നാലും, ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം രോഹിതും കോഹ്ലിയും ഏകദിന മത്സരങ്ങള്‍ കളിക്കുമോ എന്നതിനെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

Rohit Sharma Picks Number 3015 For His New Lamborghini Urus

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT