Rohit Sharma Says Watching T20 World Cup From Home Will Feel Strange file
Sports

'ലോകകപ്പ് ഗാലറിയിലിരുന്നു കാണുന്നതു സങ്കടം, എങ്കിലും ഞാനുണ്ടാവും'

ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യൻ ടീം മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് നേടിയ ടീമിലെ 80-90 ശതമാനം താരങ്ങളും ഇപ്പോഴും ടീമിലുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇത്തവണത്തെ ടി20 ലോകകപ്പ് വീട്ടിൽ നിന്ന് കാണേണ്ടി വരുന്നത് വിചിത്രമായ അനുഭവം ആണെന്ന് ഇന്ത്യൻ താരം രോഹിത് ശർമ്മ. ടി20 ലോകകപ്പ് ആരംഭിച്ചതുമുതൽ ഇന്നുവരെ ഓരോ ടൂർണമെന്റിലും ഞാൻ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണ താനില്ല, അത് എന്നെ സംബന്ധിച്ച് വേറിട്ടൊരു അനുഭവമാകുമെന്ന് ഒരു സ്വകാര്യ പരിപാടിയിൽ രോഹിത് പറഞ്ഞു.

"ഒരു ലോകകപ്പ് ടൂർണമെന്റ് നഷ്ടമാകുന്നു എന്നറിയുമ്പോൾ ശരിക്കും വേദനയുണ്ടാകുന്ന കാര്യമാണ്, പ്രത്യേകിച്ചും ടീമിൽ ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ. പക്ഷെ മത്സരം കാണാൻ ഞാൻ സ്റ്റേഡിയത്തിൽ എവിടെയെങ്കിലും ഉണ്ടാകും. അത് എനിക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും'' രോഹിത് ശർമ്മ പറഞ്ഞു.

ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യൻ ടീം മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് നേടിയ ടീമിലെ 80-90 ശതമാനം താരങ്ങളും ഇപ്പോഴും ടീമിലുണ്ട്. അത് കൊണ്ട് ഇത്തവണയും ഇന്ത്യ തന്നെ കിരീടം നേടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ട് വർഷമായി ഇതേ താരങ്ങൾ ഒന്നിച്ച് കളിക്കുന്നുണ്ട്. ഇത് അവർക്കിടയിൽ നല്ലൊരു ഒത്തൊരുമ ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് കിരീടം നിലനിർത്താൻ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Sports news: Rohit Sharma Says Watching T20 World Cup From Home Will Feel Strange.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദൈവത്തെ കൊള്ളയടിച്ചില്ലേ ?; എന്‍ വാസുവിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി

ഭോജ്ശാലയില്‍ ബസന്ത് പഞ്ചമി ആരാധനയ്ക്ക് തടസ്സമില്ല; മുസ്ലീങ്ങള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും സുപ്രീംകോടതി അനുമതി

'കരിയറില്‍ ഒരു ഡയലോഗ് പറഞ്ഞിട്ടില്ല, പകരം പറയുന്നത് വണ്‍, ടു, ത്രീ, ഫോര്‍'; മാളവിക പറഞ്ഞ നടി കാജല്‍ അഗര്‍വാളെന്ന് സോഷ്യല്‍ മീഡിയ

വിമാന അപകടത്തില്‍ മരിച്ച യുവതിക്കെതിരെ വിവാദ പോസ്റ്റ്; സസ്പെന്‍ഷനിലിരിക്കെ ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു

ഒന്നര മണിക്കൂര്‍ കാത്തു നിര്‍ത്തി, ഷാഹിദും നായികയും വരാന്‍ വൈകി; ട്രെയ്‌ലര്‍ ലോഞ്ചില്‍ നിന്നും ഇറങ്ങിപ്പോയി നാന പടേക്കര്‍, വിഡിയോ

SCROLL FOR NEXT