Sports

ആരാധകന്‍ കുതിച്ചെത്തി, ഞെട്ടി പിന്മാറി രോഹിത്, ഐപിഎല്ലില്‍ സുരക്ഷാ വീഴ്ച, വിഡിയോ

മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ അടുത്തേക്ക് സുരക്ഷാ വേലിയും കടന്ന് ആരാധകന്‍ എത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ സുരക്ഷാ വീഴ്ച. മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ അടുത്തേക്ക് സുരക്ഷാ വേലിയും കടന്ന് ആരാധകന്‍ എത്തി. രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്നിങ്‌സിനിടെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് കുറച്ചുസമയം മത്സരം തടസപ്പെട്ടു.

പിന്നിലൂടെ ഓടിയെത്തിയ ആരാധകനെ കണ്ട് രോഹിത് ആദ്യമൊന്ന് ഞെട്ടിയെങ്കിലും ആരാധകനെ ആലിംഗനം ചെയ്താണ് രോഹിത് മടക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെയും കെട്ടിപ്പിടിച്ചാണ് ആരാധകന്‍ മൈതാനം വിട്ടത്. ഇതുകണ്ട രോഹിത് ശര്‍മ ചിരിക്കുന്നുമുണ്ട്. അപ്പോഴേയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി. സംഭവത്തിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സീസണില്‍ രണ്ടാം തവണയാണ് ഐപിഎല്‍ മത്സരത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടാകുന്നത്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് - പഞ്ചാബ് കിങ്‌സ് മത്സരത്തിനിടയിലും സുരക്ഷ വീഴ്ചയുണ്ടായിരുന്നു. സൂപ്പര്‍ താരം വിരാട് കോഹ്ലിയെ തേടിയാണ് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയത്. താരത്തിന്റെ പാദങ്ങളില്‍ വീണശേഷം ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT