ലണ്ടൻ: ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത് ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശർമ. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോയിലാണ് ആരാധകരുടെ കണ്ണുടക്കിയത്. ഈ ചിത്രത്തിലെ രോഹിത് ശർമയെ കണ്ട് ആരാധകർ അമ്പരന്നിട്ടുമുണ്ട്. കാരണം താരത്തിന്റെ ലുക്ക് തന്നെ.
മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിക്കൊപ്പമുള്ള രോഹിതിന്റെ ചിത്രം വൈറലായി മാറുകയും ചെയ്തു. നിലവിൽ 39 വയസ് കഴിഞ്ഞ രോഹിതിനെ കണ്ടാൽ ഒരു 10 വയസ് കുറവ് പറയുമെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. രവി ശാസ്ത്രി തന്റെ എക്സ് അക്കൗണ്ടിലാണ് രോഹിതിനൊപ്പമുള്ള ചിത്രം പങ്കിട്ടത്. ലണ്ടനിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത് അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്കുള്ള സ്ഥാനം കൂടുതൽ കരുത്തോടെ ഉറപ്പിച്ചാണ് മത്സരത്തിൽ കളം വിട്ടത്. താരം 110 പന്തിൽ 138 റൺസ് അടിച്ചെടുത്തു.
ഏകദിന ലോകകപ്പ് കളിച്ച് വിരമിക്കാനുള്ള ആഗ്രഹത്തിലാണ് രോഹിത്. ഇതിന്റെ ഭാഗമായി അദ്ദേഹം നേരത്തെ ടെസ്റ്റ്, ടി20 മത്സരങ്ങളിൽ നിന്നു വിരമിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates