ഫയല്‍ ചിത്രം 
Sports

ഫിറ്റ്‌നസ് ടെസ്റ്റ് പാസ്സായി; വെസ്റ്റിന്‍ഡീസിനെതിരെ രോഹിത് ശര്‍മ്മ കളിക്കും

ബിസിസിഐ നടത്തിയ ശാരീരിക ക്ഷമതാ പരീക്ഷയില്‍ രോഹിത് വിജയിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ : വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മ്മ കളിക്കും. ബിസിസിഐ നടത്തിയ ശാരീരിക ക്ഷമതാ പരീക്ഷയില്‍ രോഹിത് വിജയിച്ചു. പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ രോഹിത് ശര്‍മ്മ കളിച്ചിരുന്നില്ല. 

രോഹിതിന് പകരം കെ എല്‍ രാഹുലാണ് ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ചത്. എന്നാല്‍ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-0 ന് തോറ്റിരുന്നു. 

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരക്കുള്ള ടീമിനെ ഇന്നു തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ മധ്യനിര തകര്‍ന്നടിഞ്ഞിരുന്നു. ദയനീയ പ്രകടനം നടത്തിയ ശ്രേയസ്സ് അയ്യര്‍, വെങ്കിടേഷ് അയ്യര്‍ എന്നിവരുടെ ടീമിലെ സ്ഥാനവും തുലാസ്സിലാണ്. കെ എല്‍ രാഹുല്‍ മധ്യനിരയിലേക്ക് വന്നേക്കും. 

പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായതിനാല്‍ സ്പിന്നര്‍ അശ്വിനും ടീമിലുണ്ടാകില്ലെന്നാണ് സൂചന. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി-20 മത്സരവുമാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുക. 

പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും ഒരുമിച്ചുള്ള ആദ്യ പരമ്പരയാണ് ഇത്. ഫെബ്രുവരി 6, 9, 11 തീയതികളിലായി അഹമ്മദാബാദിലാണ് ഏകദിന മത്സരങ്ങൾ. 16, 18, 20 തീയതികളിലായി കൊൽക്കത്തയിൽ ട്വന്റി20 മത്സരങ്ങളും നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT