രോഹിത് ശര്‍മ/ഫയല്‍ ഫോട്ടോ 
Sports

രോഹിത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു? ട്വീറ്റുകള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍

ട്രോള്‍ ട്വീറ്റുകളുമായാണ് ശിവരാത്രി ദിനം രോഹിത് ആരാധകരിലേക്ക് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തോ? രോഹിത്തിന്റെ അക്കൗണ്ടില്‍ നിന്ന് വന്ന ട്വീറ്റുകള്‍ കണ്ടാണ് ആരാധകരുടെ ചോദ്യം. ട്രോള്‍ ട്വീറ്റുകളുമായാണ് ശിവരാത്രി ദിനം രോഹിത് ആരാധകരിലേക്ക് എത്തിയത്. 

ക്രിക്കറ്റ് ബോളുകള്‍ ഭക്ഷിക്കാവുന്നതാണ്...അല്ലേ? എന്നാണ് രോഹിത്തിന്റെ ട്വീറ്റുകളില്‍ ഒന്ന്. എനിക്ക് കോയിന്‍ ടോസുകള്‍ ഇഷ്ടമാണ്. പ്രത്യേകിച്ച് വയറിനുള്ളിലാവുമ്പോള്‍ എന്നാണ് മറ്റൊരു ട്വീറ്റ്. ഇതെല്ലാം കണ്ടാണ് രോഹിത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്ന ചോദ്യവുമായി ആരാധകര്‍ എത്തിയത്. 

ട്വിറ്ററില്‍ 20 മില്യണ്‍ ഫോളോവേഴ്‌സ് ആണ് രോഹിത്തിനുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 22.7 മില്യണ്‍ ഫോളോവേഴ്‌സും. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളേവേഴ്‌സുള്ള താരം വിരാട് കോഹ്‌ലിയാണ്. 183 മില്യണ്‍ ഫോളോവേഴ്‌സ് ആണ് രോഹിത്തിനുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്