രോഹിത് ശര്‍മ എക്‌സ്
Sports

'രോഹിതിന്‍റെ മനസ്സില്‍ ഏകദിന ലോകകപ്പ്, വിരമിക്കല്‍ തീരുമാനം പെട്ടെന്നെടുത്തതല്ല'

രോഹിതിന്റെ ലക്ഷ്യം 2027 ലെ ഏകദിന ലോകകപ്പ് രാജ്യത്തിനായി നേടുകയെന്നതാണ് ദിനേശ് ലാഡ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന്റെ കാരണമെന്തെന്ന് വെളിപ്പെടുത്തി ബാല്യകാല പരിശീലകന്‍ ദിനേശ് ലാഡ്. ക്രിക്കറ്റില്‍ രോഹിതിന്റെ കരിയര്‍ അവസാനിച്ചിട്ടില്ല. ഏകദിന ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍. രോഹിതിന്റെ ലക്ഷ്യം 2027 ലെ ഏകദിന ലോകകപ്പ് രാജ്യത്തിനായി നേടുകയെന്നതാണ് ദിനേശ് ലാഡ് പറഞ്ഞു.

'കഴിഞ്ഞ വര്‍ഷം ഇന്ത്യ നേടിയ ടി20 ലോകകപ്പ് കിരീടവും ചാംപ്യന്‍സ് ട്രോഫിയും രോഹിതിന്റെ ക്യാപ്റ്റന്‍സി നേട്ടങ്ങളുടെ പട്ടികയിലുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍മാരിലൊരാളായി രോഹിത് ഇടംപിടിച്ചു. 2011 ല്‍ എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള ടീം ഏകദിന കിരീടം നേടിയതിന് ശേഷം ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. 2027 ലെ ഏകദിന ലോകകപ്പ് നേടിയശേഷം രോഹിത് വിരമിക്കും'- ദിനേശ് ലാഡ് പറഞ്ഞു.

'ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആയിരുന്നു താരത്തിന്റെ ലക്ഷ്യം, പക്ഷേ നിര്‍ഭാഗ്യവശാല്‍ യോഗ്യത നേടാനായില്ല. ഇപ്പോള്‍ മുന്നിലുള്ളത് 2027 ലോകകപ്പ് ആണ്. 2027 ലോകകപ്പ് നേടി രോഹിത് വിരമിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,ടെസ്റ്റ് വിരമിക്കല്‍ കരിയര്‍ നീട്ടുന്നതിനുള്ള രോഹിതിന്റെ തന്ത്രപരമായ തീരുമാനമാണ്, വിരമിക്കാനുള്ള തീരുമാനം അദ്ദേഹം തിടുക്കത്തില്‍ എടുത്തില്ല. ലോകകപ്പിന് ശേഷം (കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍) ടി20 കളിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല, പക്ഷേ മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും കളിക്കുക എന്നതായിരുന്നു തീരുമാനം. തനിക്ക് ഏറ്റവും നല്ലത് എന്താണെന്ന് നന്നായി ചിന്തിച്ചിട്ടുണ്ടാകണം,' ലാഡ് പിടിഐയോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT