വിരാട് കോഹ്‌ലി എക്സ്
Sports

Virat Kohli: 99 അര്‍ധ സെഞ്ച്വറികള്‍! ചരിത്ര നേട്ടത്തിന്റെ വക്കില്‍ വിരാട് കോഹ്‌ലി

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കരിയറില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള താരമാണ് വിരാട് കോഹ്‌ലി. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കളിക്കാനിറങ്ങുമ്പോള്‍ ഒരു അപൂര്‍വ റെക്കോര്‍ഡ് കോഹ്‌ലിയെ കാത്തിരിക്കുന്നു.

ടി20 ഫോര്‍മാറ്റില്‍ 100 അര്‍ധ സെഞ്ച്വറികള്‍ എന്ന നേട്ടമാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി കോഹ്‌ലി മാറും. ഈ റെക്കോര്‍ഡിലെത്തുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കോഹ്‌ലിക്ക് സ്വന്തമാകും.

മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറും ഇതിഹാസ താരവുമായി ഡേവിഡ് വാര്‍ണറാണ് 100 അര്‍ധ സെഞ്ച്വറികള്‍ ടി20 ഫോര്‍മാറ്റില്‍ നേടിയ ഏക താരം. വാര്‍ണര്‍ക്ക് 108 അര്‍ധ സെഞ്ച്വറികള്‍ ടി20യിലുണ്ട്.

മൂന്നില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് സീസണില്‍ അപരാജിതരായി നില്‍ക്കുന്ന ഏക ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. അവര്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. നാല് കളികളില്‍ മൂന്ന് ജയവുമായി ആര്‍സിബി മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാന യാത്രയ്ക്ക് ചെലവേറും; എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും

ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു

ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമാണ നിരോധനം നീക്കി

ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചു, കാര്‍ നേരെ സെക്രട്ടേറിയറ്റിലേക്ക്, യുവാക്കള്‍ പിടിയില്‍

വന്യജീവി ആക്രമണം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, സഹായത്തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍

SCROLL FOR NEXT