വിപ്രജ് നിഗം, സ്റ്റബ്‌സ് 
Sports

ഡല്‍ഹിക്കെതിരെ റോയല്‍ ചലഞ്ചേഴ്‌സിന് 163 റണ്‍സ് വിജയലക്ഷ്യം

വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ അഭിഷേക് പോറല്‍ ഡല്‍ഹിക്ക് മികച്ച തുടക്കമാണ് നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി:ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് 163 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ബംഗളൂരു 162 റണ്‍സെടുത്തത്. 39 പന്തില്‍ 41 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം മികച്ചതായിരുന്നു. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ അഭിഷേക് പോറല്‍ ഡല്‍ഹിക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 11 പന്തില്‍ 28 റണ്‍സെടുത്ത അഭിഷേക് സ്‌കോര്‍ 33 റണ്‍സില്‍ നില്‍ക്കെ പുറത്തായി. പിന്നാലെ എത്തിയ കരുണ്‍ നായര്‍(4) പുറത്തായതോടെ 44 ന് രണ്ട് എന്ന നിലയിലായി ഡല്‍ഹി. പിന്നീട് 72,102,118,120,158,162, എന്നീ സ്‌കോറുകളില്‍ വിക്കറ്റുകള്‍ വീണു.

26 പന്തില്‍ 22 റണ്‍സ് നേടിയ ഡ്യൂ പ്ലെസിസ്, 18 പന്തില്‍ 34 റണ്‍സ് നേടിയ സ്റ്റബ്‌സ്, 13 പന്തില്‍ 15 റണ്‍സ് നേടിയ അക്ഷര്‍ പട്ടേല്‍, എന്നിവരാണ് ഡല്‍ഹിക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മറ്റുള്ളവര്‍. ബംഗളൂരുവിനായി ഭുവനേഷ്വര്‍ കുമാര്‍ മൂന്നും ഹേസല്‍ വുഡ് രണ്ടും വിക്കറ്റുകള്‍ നേടിയപ്പോള്‍ യഷ് ദയാല്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും