റയന്‍ ക്രോസര്‍ എക്സ്
Sports

ഹാട്രിക്ക് ഒളിംപിക്‌സ് സ്വര്‍ണം; ഷോട് പുട്ടില്‍ ആദ്യം! ചരിത്രമെഴുതി അമേരിക്കന്‍ ഇതിഹാസം

ഷോട് പുട്ട് സ്വര്‍ണം നിലനിര്‍ത്തി റയന്‍ ക്രോസര്‍

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സ് ഷോട് പുട്ടില്‍ ഹാട്രിക്ക് സ്വര്‍ണം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന അനുപമ നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്തി അമേരിക്കയുടെ ഷോട് പുട്ട് ഇതിഹാസം റയന്‍ ക്രോസര്‍. സ്വര്‍ണം നേടി ദിവസങ്ങള്‍ക്കുള്ളില്‍ താരം പരിശീലനം പുനരാരംഭിച്ചതും ശ്രദ്ധേയമായി. ഇതിന്റെ വീഡിയോ താരം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

സീസണിലെ താരത്തിന്റെ മികച്ച പ്രകടനമാണ് പാരിസില്‍ കണ്ടത്. 22.90 മീറ്റര്‍ എറിഞ്ഞാണ് റയന്‍ സ്വര്‍ണം നിലനിര്‍ത്തിയത്. റിയോ ഡി ജനീറോ, പിന്നാലെ ടോക്യോ, മൂന്നാം വട്ടം പാരിസ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്‍ഡോറിലും ഔട്ട് ഡോറിലും നിലവില്‍ ലോക റെക്കോര്‍ഡ് റയന്‍ ക്രോസറുടെ പേരിലാണ്. ഔട്ട് ഡോറില്‍ 2023ല്‍ സ്ഥാപിച്ച 23.56 മീറ്ററാണ് റെക്കോര്‍ഡ് ദൂരം. 2021ല്‍ റയന്‍ തന്നെ സ്ഥാപിച്ച 23.37 മീറ്റര്‍ ദൂരം തന്നെയാണ് താരം തിരുത്തിയത്. ഇന്‍ഡോറില്‍ 22.82 മീറ്റര്‍ 2021ല്‍ സ്ഥാപിച്ച റെക്കോര്‍ഡ്. മൂന്ന് ഒളംപിക്‌സ് മെഡലുകള്‍ക്കൊപ്പം രണ്ട് ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണവും റയന്‍ സ്വന്തമാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

EXPLAINER: പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും? ചങ്കിടിപ്പോടെ ജനം; രണ്ടാഴ്ചയ്ക്കുള്ളിലെ വര്‍ധിപ്പിച്ചത് നാലാം തവണ

CUET UG 2026: വ്യാഴാഴ്ചയിലെ പരീക്ഷ മാറ്റി,പുതിയ തീയതി ഉടൻ

'എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉള്ള സിനിമയാണിത്, ഭയങ്കര ഹാപ്പിയാണ്'; 'മോളിവുഡ് ടൈംസി'നെക്കുറിച്ച് നസ്‌ലിൻ

മുളപ്പിച്ച പയർവർഗ്ഗങ്ങളിൽ പോഷകഗുണം ഇരട്ടിയോ?

SCROLL FOR NEXT