ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ആലപ്പി റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും. മുഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഏറെ അനുഭവസമ്പത്തുള്ള താരങ്ങളാണ് സച്ചിൻ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും. ഇരുവരുടെയും നേതൃത്വത്തിൽ പുതിയ സീസണിൽ മികച്ച പ്രകടനമാണ് ആലപ്പി ടീം ലക്ഷ്യമിടുന്നത്.
കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് ആലപ്പി റിപ്പിൾസ് കെസിഎൽ മൂന്നാം സീസണിലേക്ക് ഒരുങ്ങുന്നത്. മുഹമ്മദ് അസ്ഹറുദ്ദീനെയും ജലജ് സക്സേനയെയും നിലനിർത്തിയതിനൊപ്പം പത്ത് ലക്ഷം രൂപയ്ക്ക് സച്ചിൻ ബേബിയെ ടീമിലെത്തിക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. മൂവരുടെയും പരിചയസമ്പത്തിനൊപ്പം സിബിൻ ഗിരീഷും അഭിജിത് പ്രവീണും അടക്കമുള്ള യുവതാരങ്ങളും ടീമിലുണ്ട്.
ആക്രമണശൈലിയുള്ള ബാറ്റിങും ഓൾറൗണ്ടർമാരും മികച്ച ബൗളിങ് ലൈനപ്പും ഒത്തു ചേരുന്ന സന്തുലിതമായൊരു ടീമാണ് ഇത്തവണത്തേത്. ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്ന് മികച്ച പ്രകടനത്തിലൂടെ മൂന്നാം സീസണിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയാണ് ടീമിന്‍റെ ലക്ഷ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates