വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Sports

​ഗംഭീര ഷോട്ടുകൾ! തുരുതുരാ ബൗണ്ടറി പായിച്ച് പെൺകുട്ടി; വിഡിയോ പങ്കുവച്ച് സച്ചിനും

നിങ്ങളുടെ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു എന്ന് കുറിച്ചാണ് സച്ചിൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരെ വരുന്ന പന്തുകളൊക്കെ ​ഗംഭീരമായി നേരിട്ട് കിടിലനായി ക്രിക്കറ്റ് കളിക്കുന്ന ഒരു പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഈ വിഡിയോ ക്രിക്കറ്റ് പ്രേമികളുടെ മാത്രമല്ല ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്ക‌റുടെ വരെ ശ്രദ്ധ പിടിച്ചുപറ്റി.  ‘ലേലം ഇന്നലെ നടന്നു, നിങ്ങളാകട്ടെ ഇന്നുതന്നെ ബാറ്റിംഗ് ആരംഭിച്ചു. നന്നായിരിക്കുന്നു. നിങ്ങളുടെ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു‘, എന്ന് കുറിച്ചാണ് സച്ചിൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

‌രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ളതാണ് ഈ വൈറൽ വിഡിയോ. ഒരു പെൺകുട്ടി കുറച്ചു ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. തന്റെ നേർക്ക് വരുന്ന ബോളുകളെല്ലാം ബൗണ്ടറി പായിച്ച് ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് പെൺകുട്ടിയുടെ ബാറ്റിം​ഗ്. 

നിരവധി പേരാണ് പെൺകുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും ഈ വൈറൽ വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'അവിശ്വസനീയമായ ഷോട്ടുകൾ! ബാർമറിൽ നിന്നുള്ള ഈ പെൺകുട്ടി ഗ്രൗണ്ടിലുടനീളം പന്ത് അനായാസം അടിക്കുന്നത് നോക്കൂ എന്നാണ് അദ്ദേഹം വിഡിയോയ്ക്കൊപ്പം കുറിച്ചത്. വിഡിയോ കണ്ട ചിലരാകട്ടെ പെൺകുട്ടിയുടെ ബാറ്റിം​ഗ് ശൈലി സൂര്യകുമാർ യാദവിന്റേത് പോലുണ്ടെന്ന അഭിപ്രായക്കാരാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT