ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം; മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനം

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ജയിച്ചതോടെ, ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും റാങ്കിങ്ങില്‍ ഒന്നാമതെത്തി ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യ
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ വിക്കറ്റ് നേടിയ ജഡേജയുടെ ആഹ്ലാദ പ്രകടനം, IMAGE CREDIT:BCCI
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ വിക്കറ്റ് നേടിയ ജഡേജയുടെ ആഹ്ലാദ പ്രകടനം, IMAGE CREDIT:BCCI

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ജയിച്ചതോടെ, ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും റാങ്കിങ്ങില്‍ ഒന്നാമതെത്തി ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യ.  ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതോടെയാണ് 115 പോയന്റുമായി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യ ഒന്നാമതെത്തിയത്. ഓസ്‌ട്രേലിയയെയാണ് പിന്തള്ളിയത്. 111 പോയന്റുമായി ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. 

ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. 106 പോയന്റ്. ന്യൂസിലന്‍ഡുമായി ടെസ്റ്റ് പരമ്പര നടക്കാനിരിക്കേ, ടെസ്റ്റ് റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്താന്‍ ഇംഗ്ലണ്ടിന് അവസരമുണ്ട്. ഫെബ്രുവരി 16 മുതലാണ് ടെസ്റ്റ് പരമ്പര.  ദക്ഷിണാഫ്രിക്കയാണ് ഇതിന് മുന്‍പ് മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തിയത്.  

ടെസ്റ്റിന് പുറമേ ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യ തന്നെയാണ് ഒന്നാമത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ സ്പിന്നില്‍ മാന്ത്രികത കാണിച്ച അശ്വിനും ജഡേജയും ബൗളര്‍മാരുടെ റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തി. അശ്വിന്‍ റാങ്കിങ്ങില്‍ ആദ്യ സ്ഥാനക്കാരന്റെ അരികിലേക്ക് അടുക്കുമ്പോള്‍ ജഡേജ റാങ്കിങ്ങില്‍ ഉയര്‍ന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റില്‍ ഇരുവരും ചേര്‍ന്ന് 15 വിക്കറ്റുകളാണ് നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com