കോഹ്‌ലിക്കും അനുഷ്‌കയ്ക്കും ആശംസകള്‍ നേര്‍ന്ന് സച്ചിന്‍  എക്‌സ്
Sports

'അകായ്' അനന്തമായ സന്തോഷവും ചിരിയും നിറയ്ക്കട്ടെ; കോഹ്‌ലിക്കും അനുഷ്‌കയ്ക്കും ആശംസ അറിയിച്ച് സച്ചിന്‍

ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിക്കും അനുഷ്‌ക ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നുവെന്നെ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആശംസകള്‍ അറിയിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 'അകായ്' എന്ന് പേരിട്ട കുഞ്ഞിന്റെ ജനന വാര്‍ത്ത സാമൂഹ്യ മാധ്യമത്തലൂടെയാണ് ഇരുവരും പങ്കുവെച്ചത്. ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്.

''ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരന്‍ പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്നേഹത്തോടും കൂടി ഞങ്ങള്‍ അറിയിക്കുന്നു', നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു. ഒപ്പം ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കൂടി ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.'- ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എക്‌സ് പോസ്റ്റിലാണ് കോഹ് ലിക്കും അനുഷ്‌കയ്ക്കും ആശംസകള്‍ അറിയിച്ച് സച്ചിന്‍ എത്തിയത്. നിങ്ങളുടെ മനോഹരമായ കുടുംബത്തിലേക്ക് വിലയേറിയ മറ്റൊരു ചേര്‍ക്കല്‍, അകായുടെ വരവില്‍ വിരാടിനും അനുഷ്‌കയ്ക്കും അഭിനന്ദനങ്ങള്‍, പേര് പോലെ അവന്‍ നിങ്ങളുടെ മുറികളെയും പ്രകാശിപ്പിക്കട്ടെ, നിങ്ങളുടെ ലോകത്തെ അനന്തമായ സന്തോഷവും ചിരിയും കൊണ്ട് നിറയ്ക്കട്ടെ. ഇതാ നിങ്ങളുടെ വിലമതിക്കുന്ന സാഹസികതകളും ഓര്‍മ്മകകളും. ലോകത്തിലേക്ക് സ്വാഗതം, സച്ചിന്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിമാനം ബോധപൂർവ്വം താഴേക്ക് പതിപ്പിച്ച് തകർക്കാനായിരുന്നു പദ്ധതി; എനിക്ക് മരിക്കാൻ ഭയമില്ല': ഒമാനി കോ-പൈലറ്റിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം

വയോധികയുടെ മാല കവർന്ന കേസ്; യുവാവ് എറണാകുളത്തുനിന്ന് പിടിയിൽ

'ഒന്നര വർഷത്തിന് ശേഷം ബ്രേക്ക് അപ്പായി; പിന്നെ യുവന്റെ പ്രണയ​ഗാനങ്ങളെല്ലാം ഇരുന്ന് കേട്ടു'; തുറന്നുപറഞ്ഞ് ജേസൺ സഞ്ജയ്

'പിടിക്കപ്പെടാന്‍ ഇത് ഒളിച്ചുകളിയല്ല'; രശ്മികയുമായുള്ള പ്രണയം രഹസ്യമാക്കി വച്ചത് എന്തിനെന്ന് വിജയ് ദേവരക്കൊണ്ട

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും, ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്