Salman Urges Spirit of Cricket Before India Pakistan Clash  file
Sports

ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് കൈ കൊടുക്കുമോ? പാക് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെ

മത്സരം ആരംഭിക്കും മുൻപ് ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഹസ്തദാനം നൽകുമോ എന്ന ചോദ്യത്തിന് പാക് ക്യാപ്റ്റൻ സൽമാൻ കൃത്യമായി മറുപടി പറയാൻ തയ്യറായില്ല

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മഴ കുളമാക്കിയില്ലെങ്കിൽ മികച്ച ഒരു മത്സരം തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം. ഇരു രാജ്യങ്ങളുടെ ഇടയിലുള്ള തർക്കങ്ങൾ ഈ മത്സരത്തെയും സ്വാധീനിക്കും എന്ന് ഉറപ്പാണ്. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന മത്സരങ്ങളിൽ ടോസിന് ശേഷം ക്യാപ്റ്റന്മാർ പരസ്പരം കൈ കൊടുക്കാൻ തയ്യാറായിരുന്നില്ല.

നാളെ നടക്കുന്ന മത്സരത്തിലും ഇതേ രീതി തുടരാനാണ് സാധ്യത. മത്സരം ആരംഭിക്കും മുൻപ് ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഹസ്തദാനം നൽകുമോ എന്ന ചോദ്യത്തിന് പാക് ക്യാപ്റ്റൻ സൽമാൻ കൃത്യമായി മറുപടി പറയാൻ തയ്യറായില്ല. “നാളെ കണ്ടറിയാം,” എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ക്യാപ്റ്റൻ നൽകിയ മറുപടി.

'' മത്സരത്തിന്റെ തുടക്കം മുതൽ ക്രിക്കറ്റിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് വേണം ടീമുകൾ കളിക്കാൻ, അത് ഈ മത്സരത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് സൽമാൻ പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളുടെ റെക്കോർഡുകൾക്ക് പ്രാധാന്യമില്ല. ഇത് പുതിയ ഒരു മത്സരമാണ്. ചരിത്രം മാറ്റാൻ കഴിയില്ലെങ്കിലും ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ച് ജയിക്കാൻ ശ്രമിക്കുമെന്നും പാക് ക്യാപ്റ്റൻ സൽമാൻ വ്യക്തമാക്കി.

Salman Ali Agha Calls for Spirit of Cricket Ahead of India Pakistan T20 World Cup 2026 Clash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

'ഗാസ, ജൂറിയുടേത് അസ്വസ്ഥതയുണ്ടാക്കുന്ന നിലപാട്'; ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ നിന്ന് പിന്മാറി അരുന്ധതി റോയ്

ടൂത്ത് ബ്രഷ് എങ്ങനെ സൂക്ഷിക്കണം?

ടിവി കാണുന്നതിനിടെ ഫോൺ നോട്ടം; സെക്കൻഡ് സ്ക്രീനിങ് തലച്ചോറിനെ ബാധിക്കുന്നതിങ്ങനെ

മൂഡ് ശരിയാകാൻ, ഡയറ്റ് കുറച്ച് ഫൈബർ റിച്ച് ആക്കിയാലോ?

SCROLL FOR NEXT