VISL: വിഴിഞ്ഞം പോർട്ടിൽ നിരവധി ഒഴിവുകൾ; അക്കൗണ്ട്സ്, എഞ്ചിനീയർ, മാനേജർ തസ്തിക; ഇപ്പോൾ അപേക്ഷിക്കാം

ഡിഗ്രി മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
Vizhinjam International Seaport Limited Jobs
Applications have been invited for recruitment to various positions at Vizhinjam International Seaport Limited (VISL).@PortOfVizhinjam
Edited By:
Updated on: 
1 min read

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിലേക്ക് (VISL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ അഞ്ച് ഒഴിവുകളാണുള്ളത്. ഡിഗ്രി മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 9.

Vizhinjam International Seaport Limited Jobs
ഇ-ഓട്ടോ വാങ്ങാൻ ഒരു ലക്ഷം രൂപ; വനിതകൾക്ക് സുവർണാവസരം, അപേക്ഷിക്കാം

ഒഴിവുകളും യോഗ്യതയും

1. അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്)

  • ഒഴിവ്: 1

  • യോഗ്യത: സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്, കൂടാതെ സിവിൽ എഞ്ചിനീയറിങ്, ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്, ഓപ്പറേഷൻസ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്‌മെന്റ് എന്നിവയിൽ ബന്ധപ്പെട്ട പി.ജി. യോഗ്യത.

  • പ്രവൃത്തിപരിചയം: കുറഞ്ഞത് 3 വർഷം.

  • പ്രായപരിധി: 35 വയസ്സ്.

  • പ്രതിമാസ ശമ്പളം: 42,500 രൂപ

Vizhinjam International Seaport Limited Jobs
യു കെയിൽ സൗജന്യമായി മാസ്റ്റേഴ്സ് പഠിക്കാം; വിമാനടിക്കറ്റും സ്റ്റൈപ്പൻഡും ലഭിക്കും, ഡിസംബർ 8 വരെ അപേക്ഷിക്കാം

2. ഫിനാൻസ് ഓഫീസർ

  • ഒഴിവ്: 1

  • യോഗ്യത: ബി.കോം, സി.എ. ഇന്റർ.

  • പ്രവൃത്തിപരിചയം: സർക്കാർ, അർധസർക്കാർ അല്ലെങ്കിൽ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് 10 വർഷം.

  • പ്രായപരിധി: 45 വയസ്സ്.

  • പ്രതിമാസ ശമ്പളം: 40,000 രൂപ

Vizhinjam International Seaport Limited Jobs
സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ അവസരം; ഡ്രൈവർ, ക്ലാർക്ക്, അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവുകൾ

3. ജൂനിയർ പ്രോജക്ട് ഓഫീസർ (ബ്രേക്ക്‌വാട്ടർ നിർമാണം)

  • ഒഴിവ്: 1

  • യോഗ്യത: സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ടെക്/ബി.ഇ. അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ.

  • പ്രവൃത്തിപരിചയം: ബി.ടെക്/ബി.ഇ. യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 3 വർഷവും ഡിപ്ലോമക്കാർക്ക് 5 വർഷവും സർക്കാർ അടിസ്ഥാനസൗകര്യ പദ്ധതികളിൽ പരിചയം വേണം.

  • പ്രായപരിധി: 45 വയസ്സ്.

  • പ്രതിമാസ ശമ്പളം: 35,000 രൂപ

Vizhinjam International Seaport Limited Jobs
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അവസരം; നിരവധി ഒഴിവുകൾ, ശമ്പളം 3 ലക്ഷം വരെ

4. അക്കൗണ്ട്സ് ക്ലർക്ക്

  • ഒഴിവ്: 1

  • യോഗ്യത: ബി.കോം, ടാലി (Tally) സംബന്ധിച്ച അറിവ്.

  • പ്രവൃത്തിപരിചയം: അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് 2 വർഷം.

  • പ്രായപരിധി: 36 വയസ്സ്.

  • പ്രതിമാസ ശമ്പളം: 22,240 രൂപ

Vizhinjam International Seaport Limited Jobs
ഇനിയും അപേക്ഷിച്ചില്ലേ? ONGC-യിൽ 3047 ഒഴിവുകൾ, പത്താം ക്ലാസ് മതി

5. ഫീൽഡ് എഞ്ചിനീയർ

  • ഒഴിവ്: 1

  • യോഗ്യത: സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക് അല്ലെങ്കിൽ ഡിപ്ലോമ.

  • പ്രവൃത്തിപരിചയം: ബി.ഇ./ബി.ടെക് യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 1 വർഷവും ഡിപ്ലോമക്കാർക്ക് 3 വർഷവും പരിചയം വേണം. സമാനമായ സമുദ്രനിർമാണ പ്രവൃത്തികളിലെ പരിചയമുള്ളവർക്ക് മുൻഗണന.

  • പ്രായപരിധി: 30 വയസ്സ്.

  • പ്രതിമാസ ശമ്പളം: 27,500 രൂപ

Vizhinjam International Seaport Limited Jobs
ടൂറിസം രംഗത്ത് കരിയർ സെറ്റാക്കാം; ഗൈഡ് പരിശീലനത്തിന് അവസരം, നവംബർ 30 വരെ അപേക്ഷിക്കാം

അപേക്ഷിക്കേണ്ട വിധം

CMD ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം. എഴുത്തുപരീക്ഷ, അഭിമുഖം തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്.

https://cmd.kerala.gov.in/wp-content/uploads/2026/11/VISL-Notification-4.pdf

ആപ്ലിക്കേഷൻ ഫോം: https://recruitopen.com/cmd/visl18.html

Summary

Applications have been invited for recruitment to various positions at Vizhinjam International Seaport Limited (VISL).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER