ഫോട്ടോ: ട്വിറ്റർ 
Sports

പരിശീലനത്തിനിടെ പന്ത് തലയില്‍ കൊണ്ടു; ഓസീസ് വിക്കറ്റ് കീപ്പര്‍ സാം ഹാര്‍പ്പറിനു ഗുരുതര പരിക്ക്

ഉടന്‍ തന്നെ ഹാര്‍പ്പറിനെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ഹാര്‍പ്പറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും താരത്തിന്റെ സ്വകാര്യത മാനിക്കണമെന്നും മെല്‍ബണ്‍ സ്റ്റാര്‍സ് വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: പരിശീലനത്തിനിടെ തലയ്ക്ക് പന്ത് കൊണ്ടു ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ സാം ഹാര്‍പ്പറിനു ഗുരുതര പരിക്ക്. ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരമാണ് ഹാര്‍പ്പര്‍. സിഡ്‌നി സിക്‌സേഴ്‌സുമായുള്ള മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് താരത്തിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റത്. 

ഉടന്‍ തന്നെ ഹാര്‍പ്പറിനെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ഹാര്‍പ്പറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും താരത്തിന്റെ സ്വകാര്യത മാനിക്കണമെന്നും മെല്‍ബണ്‍ സ്റ്റാര്‍സ് വ്യക്തമാക്കി. 

പരിശീലനത്തിലെ പന്ത് ഹെല്‍മറ്റിന്റെ ഗ്രില്ലിനിടയില്‍ ഉടക്കി നിന്നു. പന്ത് കൊണ്ടതിനു പിന്നാലെ താരം ബോധരഹിതനായി താഴെ വീണു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ