ഫോട്ടോ: ട്വിറ്റർ 
Sports

അതേ സ്‌കോര്‍, എംബുല്‍ഡെനിയ സ്റ്റംപ് ഇളക്കി, കോഹ്‌ലി ഞെട്ടി! പ്രവചനം കിറുകൃത്യം

ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ആണ് ആരാധകന്റെ പ്രവചന ട്വീറ്റ് പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: 100ാം ടെസ്റ്റില്‍ വിരാട് കോഹ് ലിയുടെ സ്‌കോര്‍ ശരിയായി പ്രവചിച്ച് ഞെട്ടിച്ച് ആരാധകന്‍. ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ആണ് ആരാധകന്റെ പ്രവചന ട്വീറ്റ് പങ്കുവെച്ചത്. 

100ാം ടെസ്റ്റില്‍ കോഹ് ലി സെഞ്ചുറി നേടില്ല. 100 പന്തില്‍ 45 റണ്‍സ് നേടും. മനോഹരമായ നാല് കവര്‍ ഡ്രൈവ് കളിക്കും. എംബുല്‍ഡെനിയെ കോഹ് ലിയുടെ സ്റ്റംപ് ഇളക്കും. ഇത് കണ്ട് കോഹ് ലി ഞെട്ടി നില്‍്ക്കും. നിരാശയില്‍ കോഹ് ലി തന്റെ തലയാട്ടി മടങ്ങും...ഇങ്ങനെയായിരുന്നു ആരാധകന്റെ പ്രവചന ട്വീറ്റ്. 

വെള്ളിയാഴ്ച 12.46നാണ് ആരാധകന്റെ ഈ ട്വീറ്റ് വന്നത്. 45 റണ്‍സിന് കോഹ് ലി പുറത്തായി. ആരാധകന്റെ പ്രവചനം പോലെ തന്നെ എംബുല്‍ഡെനി കോഹ് ലിയുടെ സ്റ്റംപ് ഇളക്കി. ആ ഡെലിവറി കണ്ട് ഞെട്ടി കോഹ് ലി ഒരുനിമിഷം നിന്നു. പിന്നെ നിരാശനായി തലയാട്ടി മടങ്ങി. 

നൂറാം ടെസ്റ്റില്‍ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റൊരു ചരിത്ര നേട്ടത്തിലേക്ക് കോഹ്‌ലി എത്തി. 8000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടമാണ് കോഹ് ലി ഇവിടെ പിന്നിട്ടത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 8000 റണ്‍സ് പിന്നിടുന്ന ആറാമത്തെ താരമായി കോഹ് ലി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT