മകൻ ഇസാനൊപ്പം സാനിയ മിർസ / ചിത്രം ഇൻസ്റ്റാ​ഗ്രാം 
Sports

മാലിക്കില്ല, മകനൊപ്പമുള്ള ഇഫ്താർ വിഡിയോ പങ്കുവെച്ച് സാനിയ മിർസ; പിരിഞ്ഞു താമസിക്കുന്നുവെന്ന് അഭ്യൂഹം

മകനൊപ്പം ഇഫ്താറിന്റെ വിഡിയോ പങ്കുവെച്ച് സാനിയ മിർസ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ടെന്നിസ് കോർട്ടിനോട് വിട പറഞ്ഞെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് സാനിയ മിർസ. മകൻ ഇസാൻ മാലിക്കുമൊത്തുള്ള ഇഫ്താറിന്റെ വിഡിയോയാണ് താരം ഏറ്റവും പുതിയതായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ വിഡിയോയിൽ ഭർത്താവ് ശുഐബ് മാലിക് ഉണ്ടായിരുന്നില്ല. ഇത് ഇരുവരും തമ്മിൽ പിരിഞ്ഞ് ജീവിക്കുകയാണെന്ന് അഭ്യൂഹം വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. 

താരം സൗദി അറേബ്യയിൽ ഉംറയ്‌ക്ക് പോയ ചിത്രം പങ്കുവെച്ചപ്പോഴും അതിൽ ശുഐബ് ഉണ്ടായിരുന്നില്ല. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്നാണ് പ്രൊഫഷണൽ ടെന്നിസിൽ നിന്നും വിരമിച്ച ശേഷം സാനിയ പ്രതികരിച്ചത്. മകനൊപ്പമുള്ള സന്തോഷവേളകൾ മാലിക്കും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അതിൽ സാനിയയും ഉണ്ടാകാറില്ല. എന്നാൽ ഇരുവരും ഇതുവരെ വിവാഹമോചന വാർത്തകളോട് പ്രതികരിച്ചിട്ടില്ല. 

2010 ഏപ്രിലിലാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയും പാക്ക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വിവാഹിതരാകുന്നത്. ഇതുവരുടെയും ബന്ധത്തിൽ വിള്ളൽ സംഭവിച്ചതായി പാക്ക് മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്‌തത്. ജനുവരി 26ന് ഓസ്ട്രേലിയൻ ഓപ്പണോടെയാണ് താരം ഗ്രാന്‍ഡ്സ്ലാം കരിയർ അവസാനിപ്പിക്കുന്നത്. ദുബായി ഡ്യൂട്ടിഫ്രീ ചാമ്പ്യൻഷിപ്പ് ആയിരുന്നു അവസാന ടൂർണമെന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT