​കളിച്ചില്ല, ഗ്യാലറിയിലിരുന്നു ക്യാപ്‌റ്റൻ കളി കണ്ടു; ആർപ്പുവിളികളോടെ പന്തിനെ വരവേറ്റ് ആരാധകർ

ടീമിന് ആവേശം പകരാൻ പന്ത് എത്തി
ഋഷഭ് പന്ത് കളികാണാന്‍ എത്തിയപ്പോള്‍/പിടിഐ
ഋഷഭ് പന്ത് കളികാണാന്‍ എത്തിയപ്പോള്‍/പിടിഐ

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ ഹോം മത്സരം കാണാൻ ​ഗ്യാലറിയിൽ ടീം ക്യാപ്‌റ്റൻ ഋഷഭ് പന്ത് എത്തി. ന്യൂഡൽഹിയിലെ അരുൺ ജയറ്റ്ലി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായാണ് ഡൽഹി ക്യാപിറ്റൽസ് കളത്തിലിറങ്ങുന്നത്.

കളികാണാൻ സ്റ്റേഡിയത്തിയ പന്തിനെ ആർപ്പു വിളികളോടെയാണ് ആരാധകർ വരവേറ്റത്. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന താരം വോക്കിങ് സ്റ്റിക് ഉപയോഗിച്ചു നടന്നാണ് ഗാലറിയിലെത്തിയത്. കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിനു ശേഷം ആദ്യമായാണ് പന്ത് പൊതുസ്ഥലത്ത് എത്തുന്നത്.

പരിക്ക് മാറി കളിക്കളത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് താരം ഇപ്പോൾ. ഈ സീസണിൽ പന്തിന് പകരം ഡേവിഡ് വാർണറാണ് ഡൽഹിയുടെ ക്യാപ്റ്റൻ. 2022 ഡിസംബർ 30നാണ് പന്ത് സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ തട്ടി അപകടത്തിൽ പെട്ടത്. ​ഗുരുതരമായി പരിക്കേറ്റ പന്ത് ദീർഘനാളായി ചികിത്സയിലായിരുന്നു. പരിക്കിനെ തുടർന്ന് താരത്തിന് ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളും നഷ്ടമാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com