ഡാരന്‍ സമി facebook
Sports

'ഞാന്‍ ജഡ്ജിയല്ല, നീതി നടപ്പാക്കപ്പെടും'; വീന്‍ഡിസ് താരത്തിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളില്‍ സമി

ആരോപണങ്ങളില്‍ ആര്‍ക്കെതിരെയും കേസുകള്‍ എടുത്തിട്ടില്ലെന്ന് ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സമി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഗ്രെനഡ: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരത്തിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളില്‍ നീതി നടപ്പാക്കണമെന്ന് ടീമിന്റെ മുഖ്യപരിശീലകന്‍ ഡാരന്‍ സമി. നിലവില്‍ വിന്‍ഡീസ് ദേശീയ ടീമിന്റെ ഭാഗമായ ഗയാനയില്‍ നിന്നുള്ള താരത്തിനെതിരെയാണ് വിവിധതരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍, ലൈംഗിക പീഡനം, ബലാല്‍സംഗം തുടങ്ങിയ ആരോപണങ്ങളുമായി 11 യുവതികള്‍ രംഗത്തെത്തിയത്.

ആരോപണങ്ങളില്‍ ആര്‍ക്കെതിരെയും കേസുകള്‍ എടുത്തിട്ടില്ലെന്ന് ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സമി പറഞ്ഞു. മാധ്യമങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നിയമ നടപടിക്രമങ്ങളെ ബഹുമാനിക്കുന്നതായും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കുന്നതായും സമി പറഞ്ഞു.

'ടീമംഗങ്ങളുമായി എനിക്ക് വളരെ അടുപ്പമുണ്ട്. ഞാന്‍ അവരുമായി സംസാരിച്ചു, എനിക്ക് പറയാന്‍ കഴിയുന്ന ഒരു കാര്യം, ഞങ്ങള്‍ നീതിയില്‍ വിശ്വസിക്കുന്നു. ഞങ്ങളുടേത് നീതി നടപ്പാക്കണമെന്ന് വിശ്വസിക്കുന്ന ഒരു സമൂഹമാണ്. ആരോപണങ്ങളുണ്ട്, ഉചിതമായ നടപടിക്രമങ്ങളും ശരിയായ രീതികളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യും' സമി പറഞ്ഞു.

താന്‍ ഒരു ജഡ്ജിയോ, പ്രോസിക്യൂട്ടറോ അല്ല, ആരോപണങ്ങളില്‍ നിഗമനങ്ങളില്‍ എത്തുന്നതിനുമുമ്പ് നിയമ നടപടികളെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ആരോപണങ്ങളാണ്. നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാം, കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതയാകുന്നതുവരെ കാത്തിരിക്കണം. നീതി നടപ്പാക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും സമി പറഞ്ഞു.

Sammy calls for justice, right process amid sexual assault allegations against West Indies player .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT