ഇന്ത്യന്‍ ടീം  
Sports

നാട്ടിലെ കളിയില്‍ സഞ്ജു പുറത്തിരിക്കുമോ?, ടീമില്‍ ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അവസാന ടി20ക്ക് ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനിലെ മാറ്റങ്ങള്‍ ഏന്തൊക്കെയാകുമെന്ന് ആകാംക്ഷയിലാണ് ആരാധകര്‍. കാര്യവട്ടത്ത് മത്സരം നടക്കുന്നതിനാല്‍ തന്നെ സഞ്ജു ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 50 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയതോടെ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തില്‍ ഇന്ത്യ വന്‍ പരീക്ഷണങ്ങള്‍ക്ക് തയാറായാലും അത്ഭുതപ്പെടാനില്ല.

നേരിയ പരിക്കുമൂലം നാലാം ടി20യില്‍ നിന്ന് വിശ്രമം അനുവദിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ അഞ്ചാം ടി20യില്‍ ടീമില്‍ തിരിച്ചെത്തും. നാലാം ടി20യില്‍ കിഷന് പകരം പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ് പ്ലേയിങ് ഇലവനിലെത്തിയത്. അതുകൊണ്ട് തന്നെ കിഷന്‍ തിരിച്ചെത്തുമ്പോള്‍ ബാറ്ററെ ഒഴിവാക്കേണ്ട സാഹചര്യം നിലവിലില്ല.

ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയാല്‍ നാലാം ടി20യില്‍ ഗോള്‍ഡന്‍ ഡക്കായ അഭിഷേക് ശര്‍മക്ക് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്. അഭിഷേകിന് വിശ്രമം നല്‍കിയാല്‍ ഇഷാന്‍ കിഷന്‍ സഞ്ജുവിനൊപ്പം ഓപ്പണറായി ഇറങ്ങുമെന്നാണ് കരുതുന്നത്. അഭിഷേകിന് വിശ്രമം അനുവദിച്ചാല്‍ കാര്യവട്ടത്ത് അഭിഷേക് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ട് നേരില്‍ കാണാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് നിരാശരാവേണ്ടിവരും.

തിരുവനന്തപുരത്തെ ഹോം ഗ്രൗണ്ടില്‍ സഞ്ജു സാംസണെ പുറത്തിരുത്തുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടെങ്കിലും അതിനുള്ള സാധ്യതയില്ല. പരമ്പരയിലെ ആദ്യ മൂന്ന് കളികളില്‍ ഒരു ഗോള്‍ഡന്‍ ഡക്കുള്‍പ്പെടെ 16 റണ്‍സ് മാത്രമടിച്ച സഞ്ജു വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 15 പന്തില്‍ 24 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും വലിയ സ്‌കോര്‍ നേടാനാവഞ്ഞതും ഔട്ടായ രീതിയുമെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാലും വലിയ ആരാധക പിന്തുണയുള്ള സഞ്ജുവിന് ഹോം ഗ്രൗണ്ടില്‍ അവസരം നല്‍കുമെന്ന് തന്നെയാണ് കരുതുന്നത്.

അതേസമയം നാലാം മത്സരത്തില്‍ ബൗള്‍ ചെയ്യാതിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 5 പന്തില്‍ രണ്ട് റണ്‍സെടുത്ത് നിരാശപ്പെടുത്തിയിരുന്നു. അക്‌സര്‍ പട്ടേല്‍ പരിക്കുമാറി തിരിച്ചെത്തിയാല്‍ ഹാര്‍ദ്ദിക്കിന് വിശ്രമം അനുവദിച്ചേക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും നിറം മങ്ങിയ പേസര്‍ ഹര്‍ഷിത് റാണ കാര്യവട്ടത്ത് പ്ലേയിങ് ഇലവനില്‍ ഇടം നേടാന്‍ സാധ്യതയില്ല. ഹര്‍ഷിത് പുറത്താകുമ്പോള്‍ പകരം വരുണ്‍ ചക്രവര്‍ത്തിയാകും ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെത്തുക. ബുംറ, കുല്‍ദീപ്, ദുബെ എന്നിവര്‍ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

sanju in, india likely to make 3 changes for thiruvananthapuram t20

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ആര്‍ടിഎസ് മണ്ടന്‍ പദ്ധതി, പ്രഖ്യാപനം ഇലക്ഷന്‍ സ്റ്റണ്ട്; കേരളത്തില്‍ പ്രായോഗികമല്ല: ഇ ശ്രീധരന്‍

ധുരന്ധര്‍ നെറ്റ്ഫ്‌ളിക്‌സില്‍; പക്ഷെ '9 മിനിറ്റ് കാണാനില്ല'; ഒന്നും മിണ്ടാതെ അണിയറ പ്രവര്‍ത്തകര്‍; ആരാധകര്‍ കലിപ്പില്‍!

ഇടതു നിരീക്ഷകന്‍ ബി എന്‍ ഹസ്‌കറും സിപിഐ നേതാവ് എ മുസ്തഫയും ആര്‍എസ്പിയില്‍

'മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം'; പള്‍സര്‍ സുനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

'രാഹുല്‍ എന്റെ നേതാവ്, ഞാനെവിടെയും പോകുന്നില്ല'; പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങളെന്ന് തരൂര്‍

SCROLL FOR NEXT