ഫോട്ടോ: ട്വിറ്റർ 
Sports

ഖത്തറിലും താരം സഞ്ജു തന്നെ! ഫിഫ ലോകകപ്പ് വേദിയിലും കട്ടയ്ക്ക് പിന്തുണ

ലോകകപ്പ് ഫുട്ബോൾ നടക്കുന്ന ഖത്തറിൽ പോലും ആരാധകർ സഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: എത്ര നല്ല പ്രകടനം പുറത്തെടുത്താലും സഞ്ജുവിനെ തുടർച്ചയായി ടീമിൽ നിലനിർത്തില്ലെന്ന എന്തോ വാശി സെലക്ടർമാർക്കും ബിസിസിഐക്കും ഉണ്ടെന്ന് തോന്നും അവരുടെ പ്രവൃത്തികൾ കാണുമ്പോൾ. ദിനേന സാമൂഹിക മാധ്യമങ്ങളിൽ ഇക്കാര്യ പറഞ്ഞ് ആരാധകരുടെ കലിപ്പും ഉണ്ടാകാറുണ്ട്. ഇന്ത്യൻ ടീം ഏത് രാജ്യത്ത് പര്യടനത്തിന് പോയാലും സഞ്ജുവിന് വൻ സപ്പോർട്ടാണ് ലഭിക്കാറുള്ളത്. 

ഇപ്പോഴിതാ ലോകകപ്പ് ഫുട്ബോൾ നടക്കുന്ന ഖത്തറിൽ പോലും ആരാധകർ സഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കുന്നു. ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിൽ സഞ്‍ജുവാണ് താരം. 

സഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കുന്ന പോസ്റ്ററുമായാണ് ആരാധക കൂട്ടം ഖത്തറിലെ സ്റ്റേഡിയത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രം രാജസ്ഥാൻ റോയൽസ് ടീം സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടിട്ടുമുണ്ട്. ഖത്തർ ലോകകപ്പിൽ നിങ്ങൾ ആരെയാണ് പന്തുണയ്ക്കുന്നത്- എന്ന കുറിപ്പോടെയാണ് ടീം ഇതിന്റെ ചിത്രങ്ങൾ പങ്കിട്ടത്. 

‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, ഖത്തറിൽ നിന്ന് ഒരായിരം സ്നേഹത്തോടെ‘- എന്നായിരുന്നു ഒരു ബാനറിൽ എഴുതിയിരുന്നത്. ‘ ടീമിന്റെയോ കളിക്കാരന്റെയോ മത്സരങ്ങളല്ല പരി​ഗണിക്കുന്നത്... ഞങ്ങൾ നിങ്ങളോടൊപ്പമാണ്‘ - എന്നായിരുന്നു മറ്റൊരു ബാനറിലെ കുറിപ്പ്. 

മികച്ച ഫോമിൽ നിൽക്കുന്ന സഞ്‍‍ജുവിനെ ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തഴഞ്ഞത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മുൻ താരങ്ങളടക്കം ഈ തീരുമാനത്തെ ചോദ്യം ചെയ്ത് രം​ഗത്തെത്തുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT