വീഡിയോ ദൃശ്യം 
Sports

വാക്ക് പാലിച്ച് സഞ്ജു; യശസ്വിക്ക് പുതുപുത്തന്‍ ബാറ്റ് ക്യാപ്റ്റന്റെ സമ്മാനം

യശസ്വി ജയ്‌സ്വാളിന് ബാറ്റ് സമ്മാനമായി നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്ലേഓഫിലേക്ക് അടുക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഈ സമയം ടീമിലെ യുവതാരം യശസ്വി ജയ്‌സ്വാളിന് ബാറ്റ് സമ്മാനമായി നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. 

ഡ്രസ്സിങ് റൂമില്‍ വെച്ച് സഞ്ജുവിന്റെ ബാറ്റ് നോക്കുന്ന യശസ്വിയുടെ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് നേരത്തെ പങ്കുവെച്ചിരുന്നു. നിന്റെ റൂമില്‍ ഇന്നൊരു പുതിയ ബാറ്റ് എത്തും. ഉറപ്പായും. ആശങ്ക വേണ്ട. നിന്റെ മൂത്ത ജേഷ്ഠന്റെ സമ്മാനം. നിന്റെ ചേട്ടന്റെ സമ്മാനം എന്നാണ് സഞ്ജു വീഡിയോയില്‍ യശസ്വിയോട് പറയുന്നത്. 

എസ്ജി ക്രിക്കറ്റിന്റെ പുതിയ ബാറ്റ് യശസ്വിക്ക് സഞ്ജു സമ്മാനിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെക്കുന്നത്. എന്റെ സഹോദരന്‍ ജയ്‌സ്വാളിന് ഒരുപാട് സ്‌നേഹത്തോടെ എന്ന് എഴുതിയാണ് ക്യാപ്റ്റന്റെ സമ്മാനം. 

പഞ്ചാബിന് എതിരായ കളിയിലൂടെയാണ് പ്ലേയിങ് ഇലവനിലേക്ക് യശസ്വി ജയ്‌സ്വാള്‍ മടങ്ങി എത്തിയത്. 190 റണ്‍സ് ചെയ്ത് ചെയ്ത് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങിയപ്പോള്‍ 41 പന്തില്‍ നിന്ന് യശസ്വി 68 റണ്‍സ് നേടി. തിരിച്ചുവരവില്‍ കളിയിലെ താരമാവാനും രാജസ്ഥാന്‍ ഓപ്പണര്‍ക്ക് കഴിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?