Sanju Samson x
Sports

'ചേട്ടന്‍ ഇന്‍ ചെന്നൈ!'; ലോകകപ്പ് ഹീറോ സഞ്ജു സാംസണ്‍ സിഎസ്കെ ക്യാംപില്‍

ഐപിഎല്‍ സീസണിലെ ആദ്യ പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്- രാജസ്ഥാന്‍ റോയല്‍സുമായി ഈ മാസം 30ന് ഏറ്റുമുട്ടും

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടി20 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്ന മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപില്‍. ലോകകപ്പിനു ശേഷം നാട്ടില്‍ അവധി ആഘോഷിച്ചാണ് സഞ്ജു സിഎസ്‌കെ ടീം ക്യാംപിലേക്ക് എത്തിയത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ഈ സീസണില്‍ 18 കോടിയ്ക്കാണ് ചെന്നൈ സഞ്ജുവിനെ ടീമിലെത്തിച്ചത്. താരത്തിന്റെ വരവ് ചെന്നൈ സമൂഹ മാധ്യമ പേജില്‍ ആഘോഷമാക്കുകയും ചെയ്തു.

ഇത് സഞ്ജുവിന്റെ മൂന്നാം ഐപിഎല്‍ ടീമാണ്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിലും പിന്നീട് രാജസ്ഥാന്‍ റോയല്‍സ് ടീമിലും കളിച്ചു. രാജസ്ഥാന്‍ ടീമിന്റെ നായകനായും ഏറെ നാള്‍ താരം കളിച്ചു. അവരെ ഫൈനല്‍ വരെ എത്തിക്കാനും സഞ്ജുവിനു സാധിച്ചിരുന്നു.

മിന്നും ഫോമിലാണ് താരം ചെന്നൈ ക്യാംപിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളില്‍ ഹാട്രിക്ക് അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാന്‍ സഞ്ജുവിനു സാധിച്ചിരുന്നു.

സൂപ്പര്‍ എട്ടിലെ അവസാന പോരാട്ടത്തില്‍ വിന്‍ഡീസിനെതിരെ 97 റണ്‍സും സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും ഫൈനലില്‍ ന്യൂസിലന്‍ഡിനേതിരേയും താരം 89 റണ്‍സ് വീതവും അടിച്ചെടുത്തു. ടൂര്‍ണമെന്റില്‍ താരം 321 റണ്‍സാണ് സ്വന്തമാക്കിയത്. ലോകകപ്പിന്റെ താരമായും സഞ്ജു മാറി.

സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി താരം ഓപ്പണ്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുഷ് മാത്രെയും സഞ്ജുവും ചേര്‍ന്നായിരിക്കും ഇന്നിങ്‌സ് തുടങ്ങുക. ഈ മാസം 28 മുതലാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. ചെന്നൈയുടെ ആദ്യ മത്സരം 30നാണ്. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍ എന്നതാണ് മറ്റൊരു കൗതുകം. ഗുവാഹത്തിയിലാണ് പോരാട്ടം.

IPL 2026: Sanju Samson has arrived in Chennai Super Kings, and the buzz is already building

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൗരത്വം തെളിയിക്കാന്‍ പാസ്‌പോര്‍ട്ടല്ലെങ്കില്‍ മറ്റെന്താണ് വേണ്ടത്? ദേശീയതയും പൗരത്വവും തമ്മില്‍ വ്യത്യാസമെന്ത്‌?

'ആറ്റിൻ കരയോരത്തെ.. വൈബ് അടിക്കുന്നുണ്ടല്ലോ! ഈ ക്രിസ്മസ് ഏട്ടൻ ഇങ്ങ് എടുക്കുവാ'; 'അതിമനോഹരം' റിലീസ് തീയതി പുറത്ത്

കണ്ണൂരില്‍ കുറുക്കനെ വിഴുങ്ങി പെരുമ്പാമ്പ്; കാണാനെത്തിയത് വന്‍ ജനക്കൂട്ടം, ഗതാഗത തടസം

'എന്റെ ശരീരം എന്റെ അവകാശം, അവന്റെ കണ്ണ് അവന്റെ അവകാശം'; ഫെമിനിസത്തെക്കുറിച്ച് വിവാ​ദ പരാമർശം നടത്തി ​ഗായിക, വിമർശനം

പരിസ്ഥിതി ലോല മേഖല: ജനവാസ മേഖലയും കൃഷിഭൂമിയും ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കേരളം