വിഡിയോ സ്ക്രീൻഷോട്ട് 
Sports

വെടിക്കെട്ട് ബാറ്റിങ് പരിശീലനം; ​ഗാലറിയിൽ സഞ്ജു വിളികളുമായി ആരാധകർ; ആവേശം (വീഡിയോ)

ആരാധകർക്കൊപ്പം സെൽഫിയെടുത്തും ഓട്ടോഗ്രാഫ് നൽകിയുമാണു സഞ്ജു ഗ്രൗണ്ട് വിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: ഐപിഎൽ പോരാട്ടം ആരംഭിക്കാനിരിക്കെ ടീമുകൾ പരിശീലനത്തിന്റെ ചൂടിലാണ്. മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസൺ ഹോം ​ഗ്രൗണ്ടായ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ വെടിക്കെട്ട് ഷോട്ടുകളുമായി കളം നിറഞ്ഞു. രാജസ്ഥാൻ റോയൽസ് താരങ്ങളുടെ പരിശീലനത്തിന്റെ വീഡിയോ ടീം പുറത്തുവിട്ടിരുന്നു. ഇതിലാണ് സഞ്ജുവിന്റെ വെടിക്കെട്ട്. 

താരത്തിന്റെ ഷോട്ടുകൾ ​ഗാലറിയിൽ ആവേശം വിതറി. ഗാലറിയിൽ നിന്ന് ആരാധകർ സഞ്ജുവിന്റെ പേരു വിളിക്കുന്നതും വീഡിയോയിലുണ്ട്. ആരാധകർക്കൊപ്പം സെൽഫിയെടുത്തും ഓട്ടോഗ്രാഫ് നൽകിയുമാണു സഞ്ജു ഗ്രൗണ്ട് വിട്ടത്. 

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ സഞ്ജു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ്. ഇത്തവണ രാജസ്ഥാൻ റോയൽ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

SCROLL FOR NEXT