sanju samson PTI
Sports

22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം

അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങില്‍ 5.4 ഓവറില്‍ 63 റണ്‍സ് ചേര്‍ത്ത് മലയാളി താരം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ശുഭ്മാന്‍ ഗില്ലിനു പകരമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ മലയാളി താരം സഞ്ജു സാംസണ്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്നതിനിടെ പുറത്തായി. താരം 22 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം 37 റണ്‍സെടുത്തു മടങ്ങി. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഗില്ലിനെ ഒഴിവാക്കി സഞ്ജുവിനു അവസരം നല്‍കിയത്.

ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗില്ലിനു പകരം ക്രീസിലെത്തിയ സഞ്ജു അഭിഷേക് ശര്‍മയ്‌ക്കൊപ്പം മിന്നും തുടക്കമാണ് ടീമിനു നല്‍കിയത്. 5.4 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 63 റണ്‍സിലെത്തിയിരുന്നു. 63 റണ്‍സില്‍ നില്‍ക്കെയാണ് ഇന്ത്യയ്ക്കു ആദ്യ വിക്കറ്റ് നഷ്ടമായത്. അഭിഷേക് ശര്‍മയാണ് ആദ്യം മടങ്ങിയത്. താരം 21 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സെടുത്തു മടങ്ങി.

പിന്നീട് തിലക് വര്‍മയും സഞ്ജുവും ചേര്‍ന്നു ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോകുന്നതിനിടെയാണ് സഞ്ജുവിന്റെ അപ്രതീക്ഷിത മടക്കി. താരത്തെ ജോര്‍ജ് ലിന്‍ഡാണ് മടക്കിയത്. ലിന്‍ഡിന്റെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡായി.

Abhishek Sharma fell for 34 off 21 balls, while sanju samson scored 37 off 22.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT