സഞ്ജു സാംസണും കെഎൽ രാഹുലും  പിടിഐ
Sports

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

15 അംഗ ടീമില്‍ സഞ്ജുവും ഋഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടം നേടി. 15 അംഗ ടീമില്‍ സഞ്ജുവും ഋഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. കെഎല്‍ രാഹുലിനെ ഒഴിവാക്കി. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്.

രോഹിത് ശര്‍മ്മയാണ് ടീം ക്യാപ്റ്റന്‍. ഹര്‍ദിക് പാണ്ഡ്യ ഉപനായകന്‍. യശസ്വി ജയ്‌സ് വാള്‍, വിരാട് കോഹ് ലി, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്.

ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരെ റിസര്‍വ് താരങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിന് അയര്‍ലണ്ടിനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനെതിരെ ജൂണ്‍ ഒമ്പതിനും അമേരിക്കയ്‌ക്കെതിരെ ജൂണ്‍ 12 നും കാനഡക്കെതിരെ ജൂണ്‍ 15 നും ഇന്ത്യ കളിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം