ഫയല്‍ ചിത്രം 
Sports

രാഹുലിന്റെ പരിക്ക് ഭേദമായി; ഏഷ്യാ കപ്പ് സ്ക്വാഡിൽ നിന്നും സഞ്ജു പുറത്ത്

രാഹുൽ ശ്രീലങ്കയിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്നതോടെയാണ് സഞ്ജു പുറത്തായി

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഏഷ്യാ കപ്പ് സ്‌ക്വാഡിൽ നിന്നും സഞ്ജു സാംസൺ പുറത്ത്. കെഎൽ രാഹുലിന്റെ പരിക്കിനെ തുടർന്ന് ഏഷ്യാ കപ്പിനുള്ള 17 അം​ഗ  ഇന്ത്യൻ ടീമിൽ റിസർവ് താരമായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പരിക്കുകൾ പൂർണമായി ഭേദമായ രാഹുൽ ശ്രീലങ്കയിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്നതോടെയാണ് സഞ്ജു പുറത്തായി.

പരിശീലന്തതിനിടെ വീണ്ടും പരിക്കേറ്റതിനാൽ രാഹുലിന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാൻ സാധിച്ചില്ല. ബം​ഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു രാഹുലിന്റെ പരിശീലനം. വിക്കറ്റ് കീപ്പറായി പരിശീലനം ആരംഭിച്ച രാഹുൽ പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ കളിക്കും. 

പാക്കിസ്ഥാനെതിരായ കളിയിൽ വിക്കറ്റ് കീപ്പറായി തിളങ്ങിയ ഇഷാനെ രാഹുലിന്റെ വരവോടെ ബിസിസിഐ പുറത്തിരുത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പറല്ലാതെ, ബാറ്ററായി മാത്രം ഇഷാൻ കിഷനെ പരിഗണിക്കാനും സാധ്യതയുണ്ട്. ഏകദിന ലോകകപ്പിനുള്ള ടീമിലും രാഹുലും ഇഷാൻ കിഷനുമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT