Sanju Samson pti
Sports

'സിക്സ്... സഞ്ജു'! റെക്കോർ‍ഡിൽ രോഹിതിനും കോഹ്‍ലിക്കും ഒപ്പം

വിൻഡീസിനെതിരെ മിന്നൽ അർധ സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിൽ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി മലയാളി ഓപ്പണർ സഞ്ജു സാംസൺ നൽകിയത് കണ്ണഞ്ചിപ്പിക്കും വേ​ഗത്തിലുള്ള തുടക്കം. അഭിഷേക് ശർമയെ കാഴ്ചക്കാരനാക്കി സഞ്ജു ആദ്യ പന്ത് തന്നെ ഫോർ പറത്തിയാണ് ഇന്നിങ്സിന് തുടക്കമിട്ടത്. 20 പന്തിൽ അതിവേ​ഗ അർധ സെഞ്ച്വറി നേടിയ സഞ്ജു 23 പന്തിൽ 56 റൺസുമായി പുറത്തായി. 4 സിക്സും 6 ഫോറും സഹിതമായിരുന്നു സഞ്ജുവിന്റെ മിന്നൽ ബാറ്റിങ്.

ഇന്നിങ്സിൽ 4 സിക്സുകൾ തൂക്കിയതോടെ സഞ്ജു എലീറ്റ് ക്ലബിലും ഇടം നേടി. ഇന്ത്യക്കായി ടി20യിൽ 100 അതിൽ കൂടുതൽ സിക്സുകൾ നേടുന്ന ആറാമത്തെ താരമായി സഞ്ജു മാറി.

അന്താരാഷ്ട്ര ടി20യിൽ സഞ്ജുവിന്റെ സിക്സുകളുടെ എണ്ണം 102ൽ എത്തി. 205 സിക്സുകളുമായി മുൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് മുൻ നായകൻ തന്നെയായ സൂര്യകുമാർ യാദവാണ്. താരത്തിന് 179 സിക്സുകൾ. 141 സിക്സുമായി അഭിഷേക് ശർമയും 126 സിക്സുകളുമായി ഹർദിക് പാണ്ഡ്യ, 124 സിക്സുമായി വിരാട് കോഹ്‍ലി എന്നിവരാണ് സഞ്ജുവിന് മുൻ‌പ് നേട്ടത്തിലെത്തിയവർ.

ഈ വർഷം 24 ടി20 മത്സരങ്ങളിൽ നിന്നു സഞ്ജു 687 റൺസ് നേടിയിട്ടുണ്ട്. 29.86 ശരാശരിയിലും 178.44 സ്ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റൺസ് നേടിയത്. ഏഴ് അർധ സെഞ്ച്വറികളും സഞ്ജു ഈ വർഷം ടി20യിൽ നേടിയിട്ടുണ്ട്. ടി20 ലോകകപ്പിൽ പുറത്താകാതെ നേടിയ 97 റൺസാണ് ഈ വർഷത്തെ ഏറ്റവും മികച്ച സ്കോർ. ടി20 ലോകകപ്പിൽ തുടരെ മൂന്ന് മത്സരങ്ങളിൽ അർധ സെഞ്ച്വറികൾ നേടി ഇന്ത്യയെ മൂന്നാം ടി20 ലോക കിരീടത്തിലേക്ക് നയിച്ചതും സഞ്ജുവാണ്. ലോകകപ്പിലെ താരവും സഞ്ജു തന്നെയായിരുന്നു.

കരിയറിൽ 76 ടി20 മത്സരങ്ങളാണ് സഞ്ജു ഇതുവരെ കളിച്ചത്. 27.28 ശരാശരിയിൽ 158.87 സ്ട്രൈക്ക് റേറ്റിൽ സഞ്ജു 1,719 റൺസാണ് നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20യിൽ‌ 3 സെഞ്ച്വറികളും 10 അർധ സെഞ്ച്വറികളും മലയാളി താരത്തിന്റെ പേരിലുണ്ട്.

Sanju Samson added another milestone to his T20I career on Wednesday, becoming only the sixth Indian batter to hit 100 sixes in the format during the fourth T20I against West Indies at Hyderabad's Rajiv Gandhi International Stadium

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

യുഎസിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതി; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ; 19-കാരൻ അറസ്റ്റിൽ

റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം

ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ