Sanju Samson x
Sports

'സഞ്ജു ഓപ്പണറായാല്‍ അപകടകാരി, ഒറ്റയ്ക്ക് കളി ജയിപ്പിക്കും'- ടീമില്‍ നിര്‍ബന്ധമെന്ന് രവി ശാസ്ത്രി

സഞ്ജുവിന് പകരം ഗില്‍ ഓപ്പണറാകുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് മുന്‍ പരിശീലകന്റെ നിര്‍ണായക നിരീക്ഷണം

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നു ഓപ്പണ്‍ ചെയ്യണമെന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായ രവി ശാസ്ത്രി. ഏഷ്യാ കപ്പ് തുടങ്ങാനിരിക്കെ ഇന്ത്യന്‍ ഇലവനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത്. ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇടവേളയ്ക്കു ശേഷം ടി20 ടീമിലേക്ക് വൈസ് ക്യാപ്റ്റനായി എത്തിയതോടെ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്നും സഞ്ജുവിനു പകരം അഭിഷേകിനൊപ്പം ഗില്ലായിരിക്കും ഓപ്പണ്‍ ചെയ്യുക എന്നുമാണ് ക്രിക്കറ്റ് പണ്ഡിറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ സഞ്ജുവിനെ പിന്തുണച്ചാണ് ശാസ്ത്രി സംസാരിച്ചത്. ഓപ്പണറെന്ന സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജു അര്‍ഹനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'ഓപ്പണറായി ഇറങ്ങിയാല്‍ മറ്റേത് സ്ഥാനത്തേക്കാളും അപകടകാരിയായി മാറുന്ന താരമാണ് സാംസണ്‍. അദ്ദേഹം ഫോമിലാണെങ്കില്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കും. അദ്ദേഹത്തെ ഓപ്പണറായി തന്നെ നിലനിര്‍ത്തുകയാണ് വേണ്ടത്'- രവി ശാസ്ത്രി വ്യക്തമാക്കി.

ടി20 ലോകകപ്പിനു ശേഷം സ്ഥിരതയാര്‍ന്ന പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. ഓപ്പണറെന്ന നിലയില്‍ ടി20 ഫോര്‍മാറ്റില്‍ 3 സെഞ്ച്വറികള്‍ നേടിയ താരം കൂടിയാണ് അദ്ദേഹം. ശരാശരി 34.75, സ്‌ട്രൈക്ക് റേറ്റ് 182.89. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രിയുടെ വിലയിരുത്തല്‍.

ഗില്‍ പ്ലെയിങ് ഇലവനിലേക്ക് വരികയും മധ്യനിര ശക്തിപ്പെടുത്താന്‍ ജിതേഷ് ശര്‍മയെ പരിഗണിച്ചാലും സഞ്ജുവിന്റെ സ്ഥാനത്തിനു ഇളക്കമുണ്ടാകും. ടി20യില്‍ സമീപകാലത്ത് ക്ലിക്കായി ഓപ്പണിങ് സഖ്യമാണ് സഞ്ജു- അഭിഷേക് കൂട്ടുകെട്ട്. ഈ സഖ്യം പൊളിക്കേണ്ട സ്ഥിതിയാണ് ഇന്ത്യന്‍ ടീമിനു മുന്നിലുള്ളത്. ഗില്ലിനെ എല്ലാ ഫോര്‍മാറ്റിലേയും ഭാവി നായകനാണ് ഇന്ത്യന്‍ അധികൃതര്‍ കാണുന്നത്. സഞ്ജുവാണെങ്കില്‍ കേരള ക്രിക്കറ്റ് ലീഗിലടക്കം തകര്‍പ്പന്‍ ഫോമിലാണ്. അദ്ദേഹത്തെ തഴഞ്ഞാല്‍ അതു വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കും.

Sanju Samson: Shubman Gill's inclusion as vice-captain adds complexity to India's T20I top-order selection for the Asia Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT