Sanju Samson x
Sports

സഞ്ജു 'ഫിഫ്റ്റി' വീണ്ടും, 23 പന്തിൽ 50! 5.5 ഓവറിൽ തൂക്കിയത് 93 റൺസ്

അഭിഷേക് 12 പന്തില്‍ 29 റണ്‍സുമായി പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി കളം വാണ് മലയാളി താരം സഞ്ജു സാംസണ്‍. 226 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യം മിന്നും തുടക്കമാണ് നല്‍കിയത്. സഞ്ജു 23 പന്തില്‍ 3 സിക്‌സും 7 ഫോറും സഹിതം 50 റണ്‍സെടുത്തു.

ഒടുവില്‍ സ്‌കോര്‍ 115ല്‍ നില്‍ക്കെ 9ാം ഓവറിലെ അവസാന പന്തില്‍ സഞ്ജു മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. 4 സിക്‌സും 8 ഫോറും സഹിതം സഞ്ജു 33 പന്തില്‍ 67 റണ്‍സെടുത്താണ് മങ്ങിയത്.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് കണ്ടെത്തിയത്. വിജയത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി സഞ്ജു- അഭിഷേക് സഖ്യം 35 പന്തില്‍ അടിച്ചത് 93 റണ്‍സ്. സഞ്ജു അര്‍ധ സെഞ്ച്വറി തികച്ചതിനു പിന്നാലെ അഭിഷേക് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി. താരം 12 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 29 റണ്‍സുമായി മടങ്ങി. പിന്നാലെയാണ് സഞ്ജുവിന്റെ പുറത്താകല്‍.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനിറങ്ങിയ പേസര്‍ ഭുവനേശ്വര്‍ കുമാറിന് മികവ് പുലര്‍ത്താന്‍ സാധിച്ചില്ല. കിവികള്‍ക്കായി ബാറ്റിങിനെത്തിയ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു.

ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്‌സ് അര്‍ധ സെഞ്ച്വറി നേടി. താരത്തിന്റെ അപരാജിത ഇന്നിങ്‌സാണ് കിവി സ്‌കോറിനു കരുത്തായത്. താരം 40 പന്തില്‍ 3 സിക്‌സും 8 ഫോറും സഹിതം 82 റണ്‍സുമായി പുറത്താകാതെ നിന്നു. 7 റണ്‍സെടുത്ത മിച്ചല്‍ ബ്രെയ്‌സ്‌വെല്ലും പുറത്താകാതെ നിന്നു.

ഓപ്പണര്‍ ടിം സെയ്ഫര്‍ട് 17 പന്തില്‍ ഒരു സിക്‌സും 3 ഫോറും സഹിതം 24 റണ്‍സെടുത്തു. ഫിന്‍ അല്ലന്‍ 24 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 45 റണ്‍സും കണ്ടെത്തി. ഓപ്പണിങില്‍ 49 റണ്‍സ് ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്.

ഡാരില്‍ മിച്ചല്‍ 19 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സെടുത്തു. 16 പന്തില്‍ 3 സിക്‌സുകള്‍ സഹിതം 31 റണ്‍സ് വാരിയ ബെവോന്‍ ജേക്കബ്‌സിനെ അര്‍ഷ്ദീപ് സിങ് റണ്ണൗട്ടാക്കി.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇന്ത്യ ശിവം ദുബെയ്ക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയേയും പ്രിന്‍സ് യാദവിനു പകരം മായങ്ക് യാദവിനേയുമാണ് ഇലവനില്‍ ഇറക്കിയത്.

chasing 226. Michael Bracewell dismissed Abhishek Sharma for 29 after Sanju Samson blazed his way to a 23-ball fifty in the 226-run chase against New Zealand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധങ്ങൾ കൊണ്ട് ഒന്നും നേടാനാവില്ല; 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ

കൊടുംതണുപ്പ് വേണ്ട; ബ്രൊക്കോളി നമ്മുടെ നാട്ടിലും സമൃദ്ധമായി വളര്‍ത്താം, 50 ദിവസത്തില്‍ വിളവെടുക്കാം

ചർമം കണ്ണാടി പോലെ തിളങ്ങണം എന്നുണ്ടോ? ആദ്യം ഇതറിയൂ!

'50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം'; കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്

'ഞാൻ ഹേറ്റ് കാമ്പയിനിങ്ങിന് ഇര, സിനിമ ഇറങ്ങുന്നതിനു മുൻപു തന്നെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ നടന്നു'; എംഎ നിഷാദ് പറയുന്നു