രഞ്ജിയിൽ '5 വിക്കറ്റ്', കേരളത്തിന്റെ ജലജ് സക്സേന ഇതിഹാസ പട്ടികയിൽ!

ഒഡിഷയ്ക്കെതിരെ കേരളത്തിന് നിർണായക ഇന്നിങ്സ് ജയം സമ്മാനിച്ച് മിന്നും ബൗളിങ്
Jalaj Saxena
Jalaj Saxenax
Updated on: 
2 min read

തിരുവനന്തപുരം: ഒഡിഷയെക്കെതിരായ രഞ്ജി പോരാട്ടത്തിൽ കേരളം തകർപ്പൻ ജയം സ്വന്തമാക്കിയത് വെറ്ററൻ ഓൾ റൗണ്ടൽ ജലജ് സക്സേനയുടെ മികവിൽ. കേരളത്തിന് ഇന്നിങ്സ് ജയം സമ്മാനിച്ച പോരിൽ താരം ഒന്നാം ഇന്നിങ്സിൽ രണ്ടും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റുകൾ വീഴ്ത്തി മൊക്കം 7 പേരെ മടക്കി നിർണായക ബൗളിങുമായി കളം വാണു. ഇതോടെ താരം രഞ്ജിയിൽ ഒരു അപൂർവ നേട്ടത്തിലും എത്തി.

രണ്ടാം ഇന്നിങ്സിൽ 18 ഓവറിൽ 34 റൺസ് മാത്രം വഴങ്ങി ജലജ് 5 വിക്കറ്റുകൾ വീഴ്ത്തി. താരത്തിന്റെ ര‍ഞ്ജി കരിയറിലെ 35ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. ര‍ഞ്ജി ട്രോഫി ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടമുള്ള താരങ്ങളുടെ എലീറ്റ് പട്ടികയിൽ ജലജ് അഞ്ചാമനായി ഇടം പിടിച്ചു. നിലവിൽ റെക്കോർഡ് നേട്ടത്തിൽ ജലജ് ഇതിഹാസ താരം ബിഷൻ സിങ് ബേദിക്കൊപ്പമാണ്. അദ്ദേഹത്തിനും രഞ്ജിയിൽ 35 തവണയാണ് 5 വിക്കറ്റ് നേട്ടമുള്ളത്. ജലജ് അഞ്ച് വിക്കറ്റ് നേടുന്ന രഞ്ജിയിലെ 20ാം ടീമാണ് ഒഡിഷ.

രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടമുള്ളത് രജീന്ദര്‍ ഗോയലിനാണ്. 59 തവണയാണ് അദ്ദേഹം 5 വിക്കറ്റുകള്‍ വീഴ്ത്തിയത്. എസ് വെങ്കട്ടരാഘവനാണ് പട്ടികയില്‍ രണ്ടാമന്‍. 46 വിക്കറ്റുകള്‍. സുനില്‍ ജോഷി (37 തവണ), പങ്കജ് സിങ് (36 തവണ) എന്നിവരാണ് ആദ്യ നാലില്‍. ഇപ്പോള്‍ ബിഷന്‍ സിങ് ബേദിക്കൊപ്പം ജലജും അഞ്ചാം സ്ഥാനത്ത്.

Jalaj Saxena
19.99 ആവറേജ്, 35 സ്‌ട്രൈക്ക് റേറ്റ്, 200 വിക്കറ്റുകള്‍! 'അപൂര്‍വം' റബാഡ റെക്കോര്‍ഡുകള്‍

സീസണിലെ രണ്ടാം ര‍ഞ്ജി പോരിൽ ഒരിന്നിങ്സിനും 36 റൺസിനുമാണ് കേരളം ഒഡിഷയെ തോൽപ്പിച്ചത്. ആദ്യ ഇന്നിങ്സിൽ 179 റൺസിന്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത ഒഡിഷ രണ്ടാം ഇന്നിങ്സിൽ 143 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ കേരളം 404 റൺസും ഒഡിഷ 225 റൺസുമാണ് നേടിയത്. മത്സരത്തിൽ നിന്ന് കേരളത്തിന് ഏഴ് പോയിൻ്റ് ലഭിച്ചു.

കേരളം ആദ്യ ഇന്നിങ്സ്: 404, ഒഡിഷ ആദ്യ ഇന്നിങ്സ്: 225, ഒഡിഷ രണ്ടാം ഇന്നിങ്സ്: 143

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിൽ അവസാന ദിവസം കളിക്കാനിറങ്ങിയ ഒഡഷയ്ക്ക് ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ 77 റൺസ് കൂടിയാണ് വേണ്ടിയിരുന്നത്. എന്നാൽ 42 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അവർക്ക് ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടമായി. 10 റൺസെടുത്ത നിനാദ് രഥ്വയാണ് ആദ്യം പുറത്തായത്. തൊട്ടുപിറകെ 14 റൺസെടുത്ത സന്ദീപ് പട്നായിക്കും രണ്ട് റൺസെടുത്ത രാജേഷ് ധൂപ്പറും പുറത്തായി. തുടർന്നെത്തിയവർ കാര്യമായ ചെറുത്തുനിൽപ്പുപോലുമില്ലാതെ കീഴടങ്ങിയതോടെ ഒഡിഷയുടെ ഇന്നിങ്സ് 143 റൺസിൽ അവസാനിച്ചു.

Jalaj Saxena
100ാം പോരില്‍... 150 വിക്കറ്റുകള്‍? ചരിത്ര നേട്ടത്തിനരികെ അര്‍ഷ്ദീപ് സിങ്!
Jalaj Saxena
വൻ അട്ടിമറി... 8 തവണ ലോക ചാംപ്യനായ താരത്തെ വീഴ്ത്തി അനാഹത് സിങ്!
Summary

Jalaj Saxena, the veteran off-spinner, who mesmerised Odisha with his bagful of tricks to finish with figures of 5/34 from 18 overs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com