സഞ്ജു സാംസണ്‍ 
Sports

നാല് സിക്‌സ്, ആറ് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

23 പന്ത് നേരിട്ട താരം 56 റണ്‍സ് നേടി പുറത്തായി.

Author : Sujith

ഹൈദരബാദ്: ടി20യില്‍ തന്റെ അതിവേഗ അര്‍ധ സെഞ്ച്വറി തികച്ച് മലയാളിത്താരം സഞ്ജു സാംസണ്‍. ഹൈദരബാദില്‍ നടന്ന വിന്‍ഡീസിനെതിരായ പരമ്പരയിലെ നാലം മത്സരത്തിലായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം. ഇരുപത് പന്തില്‍ സാംസണ്‍ ഫിഫ്റ്റി അടിച്ചു.

23 പന്ത് നേരിട്ട താരം 56 റണ്‍സ് നേടി പുറത്തായി. ആറ് സിക്‌സും നാല് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സഞ്ജുവിന്റെ തകര്‍പ്പനടിയിലൂടെ ഇന്ത്യ മൂന്ന് ഓവറില്‍ 50 റണ്‍സ് കടന്നു.

ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു സാംസണ്‍, നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി തന്റെ വരവ് അറിയിച്ചു. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെ നടത്തിയ പ്രകടനത്തിന് ഒപ്പമെത്തുകയും ചെയ്തു സഞ്ജു. അന്നും 20 പന്തിലാണ് സഞ്ജു അഫ്ഗാനെതിരെ സൂപ്പര്‍ ഫിഫ്റ്റി തൂക്കിയത്. 2024ല്‍ ബംഗ്ലാദേശിനെതിരെ 22 പന്തില്‍ സഞ്ജു തന്റെ വേഗമേറിയ ഫിഫ്റ്റി നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുധാകരനെ ഐസിയുവിൽ സന്ദർശിച്ച് മകൻ; ആരോഗ്യനില തൃപ്തികരമെന്ന് സൂചന; ഇന്നു തന്നെ ഡൽഹിയിലെത്തിക്കാൻ നീക്കം

വീട് ക്ലീൻ ചെയ്യുമ്പോൾ എവിടെ നിന്ന് തുടങ്ങണം? ശരിയായ ക്രമം അറിയാം

'ചക്കകൊമ്പനെ പിടികൂടാനുള്ള നീക്കം ഉപേക്ഷിക്കണം, ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം'; ആവശ്യവുമായി പരിസ്ഥിതി സംഘടനകൾ

'മോളുടെ പ്രായം പറയുമ്പോൾ എല്ലാവരും ഞെട്ടും; അച്ഛനെ കണ്ടാൽ ചിലപ്പോൾ അത്രയും പ്രായം തോന്നിക്കാണില്ല എന്ന് പറഞ്ഞാണ് അന്നവളെ സമാധാനിപ്പിച്ചത്'

അർജന്റീന ഫുട്ബോൾ അസോസിയേഷനും മെസിയും തമ്മിൽ 'പൊരിഞ്ഞ അടി'!