ധോനിക്കൊപ്പം സഞ്ജു സാംസണ്‍, sanju samson പിടിഐ
Sports

'ടൈം ടു മൂവ്'; സഞ്ജു ചെന്നൈയിലേക്കോ? താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

രാജസ്ഥാനില്‍ താരം സംതൃപ്തനല്ലെന്നും ഉടന്‍ ടീം മാറുമെന്ന തരത്തില്‍ നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍(sanju samson) ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ഈ സീസണ്‍ അവസാനത്തോടെ ശക്തമായിരിക്കുകയാണ്. രാജസ്ഥാനില്‍ താരം സംതൃപ്തനല്ലെന്നും ഉടന്‍ ടീം മാറുമെന്ന തരത്തില്‍ നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സഞ്ജു ചെന്നൈയിലേക്കെത്തുന്നുവെന്നാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് താരം ചെന്നൈയിലേക്കാണെന്ന തരത്തിലുള്ള വ്യാഖ്യാനം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മഹേന്ദ്രസിങ് ധോനിയുടെ പിന്‍ഗാമിയായി സഞ്ജു ചെന്നൈയിലെത്തുമെന്നാണ് പ്രചാരണം.

ഭാര്യ ചാരുലത സാംസണിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു കുറിച്ച രണ്ടു വാക്കുകളാണ് എല്ലാ പ്രചാരണങ്ങള്‍ക്കും പിന്നില്‍. ഇരുവരും ഒന്നിച്ച് റോഡ് മുറിച്ചുകടക്കുന്നതു പോലുള്ള ചിത്രമാണ് ഇത്. ചിത്രത്തിനൊപ്പം 'ടൈം ടു മൂവ്' എന്നാണ് സഞ്ജു അടിക്കുറിപ്പ് നല്‍കിയത്. ചിത്രത്തില്‍ സഞ്ജുവും ഭാര്യയും റോഡിലെ മഞ്ഞലൈന്‍ മുറിച്ചുകടക്കുന്നതായണ്

കാണുന്നത്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ 'ഏഴാം അറിവ്' എന്ന തമിഴ് ചിത്രത്തിലെ ഗാനം ചേര്‍ത്തതും ചെന്നൈയിലേക്കുള്ള വരവിന്റെ സൂചനയാണെന്ന് ആരാധകര്‍ പറയുന്നു.

അതേസമയം, സഞ്ജു രാജസ്ഥാന്‍ വിടുമെന്നോ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചേരുമെന്നോ മറ്റ് സൂചനകളൊന്നുമില്ല. ഇത്തവണ പരിക്കിന്റെ പിടിയിലായതിനെ തുടര്‍ന്ന് ഐപിഎലില്‍ സഞ്ജുവിന് എല്ലാ മത്സരങ്ങളിലും കളിക്കാനായിരുന്നില്ല. സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരം റിയാന്‍ പരാഗാണ് ഏതാനും മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ചത്.

ലോക ടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടം: കലാശപ്പോരില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നിറങ്ങും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഇന്ത്യൻ ആർമിയിൽ ഹൈടെക് ഇന്റേൺഷിപ്പ്, പ്രതിദിനം 1,000 രൂപ സ്റ്റൈപ്പൻഡ്; ഡിസംബർ 21 നകം അപേക്ഷിക്കണം

'ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഷോപ്പ്, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍ ഞാന്‍ പറഞ്ഞത് ശരിയായില്ലേ'

അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതല്ല, പാരഡി പാടിയതിലാണ് അവര്‍ക്കു വേദന; സിപിഎമ്മിനെതിരെ വിഡി സതീശന്‍

അച്ചാറില്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ ഇവ ശ്രദ്ധിക്കാം

SCROLL FOR NEXT