Sanju Samson x
Sports

'സഞ്ജു പ്ലെയിങ് ഇലവനിൽ ഉണ്ടാകില്ലെന്നു എല്ലാവരും പറഞ്ഞു; കളിപ്പിക്കുമെന്ന് ​ഗൗതം ഭായ് ഉറപ്പിച്ചിരുന്നു'

ഇംപാക്ട് ഉണ്ടാക്കുന്ന താരമെന്ന് സൂര്യകുമാര്‍ യാദവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ തന്നെ കളിക്കുമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉറപ്പിച്ചിരുന്നുവെന്ന് ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജുവും ജിതേഷ് ശര്‍മയുമായിരുന്നു ടീമിലെ രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍. ജിതേഷ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായാണ് ടീമിലെത്തിയത്. താരത്തിനായിരിക്കും പ്ലെയിങ് ഇലവനില്‍ സ്ഥാനമെന്നും സഞ്ജുവിനെ തഴയുമെന്നുമായിരുന്നു മത്സരം തുടങ്ങും വരെ പ്രചരിച്ചിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും സഞ്ജു കളിച്ചു. ജിതേഷ് ഒരു മത്സരത്തിനും ഇറങ്ങാതെ ബഞ്ചിലും.

'ശുഭ്മാന്‍ ഗില്ലും ജിതേഷ് ശര്‍മയും ടീമില്‍ ഉള്ളപ്പോള്‍ സഞ്ജു ഓപ്പണ്‍ ചെയ്യുന്നതു പോയിട്ട് പ്ലെയിങ് ഇലവനില്‍ തന്നെ ഉണ്ടാകില്ലെന്നായിരുന്നു പലരും പറഞ്ഞത്. പരിശീലനത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ ഗൗതം ഭായിയും സഞ്ജുവിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. 10-15 മത്സരങ്ങളായി അദ്ദേഹം മികച്ച രീതിയില്‍ കളിക്കുന്നതായി ഗൗതം ഭായ് എന്നോടു പറഞ്ഞു.'

'ബാറ്റിങ് പൊസിഷന്‍ മാറുന്നതിനെക്കുറിച്ച് അദ്ദേഹത്തോടു തന്നെ കോച്ച് സംസാരിച്ചിരുന്നു. കുറച്ചു പന്തുകള്‍ മാത്രമായിരിക്കും നേരിടേണ്ടി വരികയെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി.'

'സഞ്ജു ഇംപാക്ട് ഉണ്ടാക്കുന്ന താരമാണ്. അതെപ്പോഴും അവിടെ തന്നെയുണ്ടാകും. ബാറ്റിങിനു ഇറങ്ങുമ്പോഴെല്ലാം ടീമിനായി 100 ശതമാനം നല്‍കുക എന്ന നയമാണ് അദ്ദേഹത്തിനുള്ളത്. അതേക്കുറിച്ചു മാത്രമായിരിക്കും ചിന്ത'- ഒരഭിമുഖത്തില്‍ സംസാരിക്കവേ സൂര്യകുമാര്‍ വ്യക്തമാക്കി.

അഞ്ചാമനായിട്ടാണ് ടൂര്‍ണമെന്റില്‍ ഇറങ്ങിയത് എങ്കിലും ഇന്ത്യക്കായി ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ ഒരാള്‍ സഞ്ജുവാണ്. ഒന്നാം സ്ഥാനത്ത് അഭിഷേകും രണ്ടാം സ്ഥാനത്ത് തിലക് വര്‍മയുമാണുള്ളത്. മൂന്നാം സ്ഥനത്ത് സഞ്ജു നില്‍ക്കുന്നു.

പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു തന്റെ സ്ഥാനം സംശയലേശമില്ലാതെ ഉറപ്പിക്കുകയും ചെയ്തു. ഏകദിന ഫോര്‍മാറ്റിലേക്കുള്ള ടീമിലേക്ക് പക്ഷേ താരത്തെ പരിഗണിക്കാതിരുന്നത് ഒരിക്കല്‍ കൂടി വിമര്‍ശനങ്ങള്‍ക്കിടയാക്കി.

Suryakumar Yadav lauded Sanju Samson's resilience amidst selection doubts, highlighting his crucial role in India's Asia Cup triumph.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT