ഫോട്ടോ: ട്വിറ്റർ 
Sports

അവസാന ഓവറില്‍ സഞ്ജുവിന്റെ പറക്കും സേവ്, ബൗണ്ടറി തടഞ്ഞു; കയ്യടിച്ച് ആരാധകര്‍

ബാറ്റിങ്ങില്‍ തിളങ്ങിയില്ലെങ്കിലും വിന്‍ഡിസിന് എതിരായ ഇന്ത്യയുടെ ജയത്തിന് പിന്നാലെ ട്വിറ്റര്‍ സഞ്ജു സാംസണായിരുന്നു ട്രെന്‍ഡിങ്

സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: ബാറ്റിങ്ങില്‍ തിളങ്ങിയില്ലെങ്കിലും വിന്‍ഡിസിന് എതിരായ ഇന്ത്യയുടെ ജയത്തിന് പിന്നാലെ ട്വിറ്റര്‍ സഞ്ജു സാംസണായിരുന്നു ട്രെന്‍ഡിങ്. അവസാന ഓവറില്‍ സഞ്ജുവില്‍ നിന്ന് വന്ന സേവിന് കയ്യടിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. 

ഇന്ത്യക്കെതിരെ 309 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡിസിന് അവസാന ഓവറില്‍ 15 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ റണ്‍സ് ഇല്ല. രണ്ടാമത്തേതില്‍ ലെഗ് ബൈയായി സിംഗിള്‍. മൂന്നാമത്തെ ഡെലിവറിയില്‍ സിറാജിനെതിരെ ഷെഫേര്‍ഡ് ബൗണ്ടറി നേടി. നാലാമത്തെ പന്തില്‍ ഡബിള്‍.

സിറാജിന്റെ അഞ്ചാമത്തെ ഡെലിവറിയാണ് വിക്കറ്റിന് പിന്നിലെ സഞ്ജുവിന്റെ മികവ് ഇന്ത്യക്ക് തുണയായത്. ലെഗ് സൈഡിലേക്ക് വൈഡായി പോയ ഡെലിവറിയില്‍ ഫ്‌ളിക്ക് ചെയ്യാന്‍ ഷെഫേര്‍ഡിനും കഴിഞ്ഞില്ല. ഇവിടെയാണ് സഞ്ജുവിന്റെ പറക്കും സേവ് വന്നത്. ബൗണ്ടറിയോടെ എക്‌സ്ട്രാ നാല് റണ്‍സ് വിന്‍ഡിസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ മത്സര ഫലം തന്നെ മാറിയേനെ. 

ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ അഞ്ചാമനായി ക്രീസിലേക്ക് ഇറങ്ങിയ സഞ്ജുവിന് സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. 18 പന്തില്‍ നിന്ന് 12 റണ്‍സ് മാത്രം എടുത്താണ് സഞ്ജു മടങ്ങിയത്. ടോപ് 3 ബാറ്റേഴ്‌സ് നേടിയ അര്‍ധ ശതകമാണ് മികച്ച സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. ധവാന്‍ 97 റണ്‍സും ഗില്‍ 64 റണ്‍സും ശ്രേയസ് 54 റണ്‍സും എടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT