ഫോട്ടോ: ട്വിറ്റർ 
Sports

സന്തോഷ് ട്രോഫി; വീണ്ടും കേരളത്തിന് തകര്‍പ്പന്‍ ജയം, 9-0ന് ആന്‍ഡമാനെ വീഴ്ത്തി

എതിരില്ലാത്ത മൂന്ന് ഗോളിന് മുന്‍പിട്ട് നിന്നാണ് കേരളം ലക്ഷദ്വീപിന് എതിരെ ആദ്യ പകുതി അവസാനിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സന്തോഷ് ട്രോഫി സൗത്ത് സോണ്‍ ഗ്രൂപ്പ് ബിയിലെ യോഗ്യതാ മത്സരത്തില്‍ ആന്‍ഡമാനിനെ തകര്‍ത്ത് കേരളം. എതിരില്ലാത്ത ഒന്‍പത് ഗോളിനാണ് കേരളത്തിന്റെ ജയം. ആദ്യ കളിയില്‍ ലക്ഷദ്വീപിന് എതിരെ 5-0ന് കേരളം ജയിച്ചു കയറിയിരുന്നു. 

എതിരില്ലാത്ത മൂന്ന് ഗോളിന് മുന്‍പിട്ട് നിന്നാണ് കേരളം ലക്ഷദ്വീപിന് എതിരെ ആദ്യ പകുതി അവസാനിപ്പിച്ചത്. 39ാം മിനിറ്റില്‍ നിജോയും ഒന്നാം പകുതിയുടെ അധിക സമയത്ത് തുടരെ രണ്ട് ഗോളുകള്‍ നേടി ജെസിനുമാണ് ആദ്യ പകുതിയില്‍ കേരളത്തിനായി ഗോള്‍ നേടിയത്. 

മൂന്ന് കളിക്കാരാണ് കേരളത്തിന് വേണ്ടി ഇരട്ട ഗോള്‍ നേടിയത്. നിജോ, ജെസിന്‍, സഫ്‌നാദ് എന്നിവര്‍ രണ്ട് വട്ടം വീതം വല കുലുക്കി. 64ാം മിനിറ്റില്‍ തോമസും 70ാം മിനിറ്റില്‍ ജയരാജും കേരളത്തിനായി ഗോള്‍ വല കുലുക്കി. രണ്ടാം പകുതിയില്‍ സഫ്‌നാദ് ഇരട്ട ഗോള്‍ നേടി കേരളത്തിന്റെ ലീഡ് ഉയര്‍ത്തി. 80ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമാണ് സഫ്‌നാദ് ഗോള്‍ നേടിയത്. 85ാം മിനിറ്റില്‍ സല്‍മാനും കേരളത്തിനായി ഗോള്‍വല കുലുക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

നാളെ മുതല്‍ ഇരുട്ടിലാകുമോ?; വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും