Sapphire 
Sports

കെസിഎ പിങ്ക് വനിതാ ടി20 കിരീടം സഫയറിന്

ഫൈനലിൽ എമറാൾഡിനെതിരെ 28 റൺസിന്റെ വിജയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ടി20 ചാംപ്യൻഷിപ്പിൽ സഫയർ ടീമിന് കിരീടം. ഫൈനലിൽ എമറാൾഡിനെ 28 റൺസിന് തോൽപ്പിച്ചാണ് സഫയർ കിരീടം ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത സഫയർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ എമറാൾഡിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രമാണ് നേടാനായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സഫയറിന് മാളവിക സാബുവും ഇബി വിസ്മയയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് മുതൽക്കൂട്ടായത്. ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. മാളവിക 31 റൺസെടുത്തു. വിസ്മയ 48 പന്തുകളിൽ നിന്ന് എട്ട് ഫോറും ഒരു സിക്സുമടക്കം 64 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സജന സജീവൻ 15ഉം സൂര്യ സുകുമാർ 10ഉം റൺസെടുത്തു. എമറാൾഡിനു വേണ്ടി ശ്രേയ റോയ്, സിവി അനുഷ്ക, നജ്ല എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ എമറാൾഡ് ബാറ്റിങ് നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. മുൻനിരയും മധ്യനിരയും തകർന്നടിഞ്ഞപ്പോൾ 33 പന്തുകളിൽ നിന്ന് 51 റൺസുമായി പുറത്താകാതെ നിന്ന മനസ്വി പോറ്റിയാണ് എമറാൾഡിന്റെ സ്കോർ 100 കടത്തിയത്. പിആർ വൈഷ്ണ 22ഉം ബി സൗപർണിക 11ഉം റൺസ് നേടി. സഫയറിനു വേണ്ടി ടി ഷാനി മൂന്നും സൂര്യ സുകുമാർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. അർധ സെഞ്ച്വറി നേടിയ ഇബി വിസ്മയയാണ് 'പ്ലെയർ ഓഫ് ദി മാച്ച്'.

ടൂർണമെന്റിലാകെ ഒൻപത് ഇന്നിങ്സുകളിൽ നിന്നായി 338 റൺസ് നേടിയ അൻസു സുനിലാണ് 'ടൂർണമെന്റിലെ താരം'. അൻസു തന്നെയാണ് ടൂർണമെന്റിലെ മികച്ച ബാറ്ററായും തിരഞ്ഞെടുക്കപ്പെട്ടത്. 12 വിക്കറ്റുകൾ വീഴ്ത്തിയ ഇഷിത ഷാനി മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.

KCA Pink Women's T20: Sapphire Lift Title with 28-Run Win Over Emerald

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഭിപ്രായ വ്യത്യാസം തര്‍ക്കമായി മാറരുത്'; ഒരുമിച്ച് മുന്നേറാമെന്ന് മോദിയും ഷി ജിന്‍പിങ്ങും

'ഡോളറിനു പകരം സ്വന്തം കറന്‍സി, യുഎന്‍ രക്ഷാസമിതിയില്‍ പുനഃസംഘടന, പലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരം'; ന്യൂഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ച് ബ്രിക്‌സ്

പൊലീസ് സ്റ്റേഷനിൽ നിന്ന് 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷണം പോയി!

'അന്ന് സ്മിത്തും ഓസ്ട്രേലിയൻ ടീമും ഇന്ത്യക്കെതിരെ നാണംകെട്ട പല കളിയും കളിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൂജാര

'വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണ', ഗ്ലോബല്‍ സൗത്ത് അവഗണന നേരിടുന്നുവെന്ന് മോദി... ഇന്നത്തെ 5 പ്രധാന വാർത്തകൾ