സാറാ ടെണ്ടുൽക്കർ source: x
Sports

കൈയില്‍ ബിയര്‍ കുപ്പിയുമായി ഗോവന്‍ നിരത്തില്‍ സാറാ ടെണ്ടുല്‍ക്കര്‍; വ്യാപക സൈബറാക്രമണം- വിഡിയോ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകളും സംരംഭകയുമായ സാറാ ടെണ്ടുല്‍ക്കറിനെതിരെ വ്യാപക സൈബറാക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

പനജി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകളും സംരംഭകയുമായ സാറാ ടെണ്ടുല്‍ക്കറിനെതിരെ വ്യാപക സൈബറാക്രമണം. ഗോവയിലെ വഴിയിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം സാറ നടന്നുപോകുന്ന ഒരു വിഡിയോ പ്രചരിച്ചതോടെയാണ് സാറാ ടെണ്ടുല്‍ക്കറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. സാറ കൈയില്‍ പിടിച്ചിരിക്കുന്നത് ബിയര്‍ കുപ്പിയാണെന്ന് ആരോപിച്ചാണ് അധിക്ഷേപം.

എപ്പോഴെടുത്ത വിഡിയോയാണെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതുവത്സരാഘോഷത്തിന് മുന്‍പ് ചിത്രീകരിച്ചതാണെന്നാണ് ചില സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ അവകാശവാദം. വിഡിയോയ്ക്കു താഴെ സാറയ്‌ക്കെതിരെ കമന്റുകള്‍ നിറയുകയാണ്. ബിയറിന്റെ ബ്രാന്‍ഡ് നെയിം ഉള്‍പ്പെടെ ചിലര്‍ കമന്റു ചെയ്തപ്പോള്‍ സാറ പരസ്യമായി മദ്യക്കുപ്പി കയ്യില്‍ പിടിച്ചു നടക്കുന്നതാണ് ചിലര്‍ അധിക്ഷേപത്തിന് അവസരമാക്കിയത്. എന്നാല്‍ സാറയെ പിന്തുണച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മകള്‍ ബിയര്‍ കഴിക്കുകയാണെങ്കില്‍ അത് എങ്ങനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നു പറയാന്‍ സാധിക്കുമെന്നും ചിലര്‍ ചോദിക്കുന്നു. വാദപ്രതിവാദങ്ങള്‍ ശക്തമായതോടെയാണ് വിഡിയോ വൈറലായത്. സുഹൃത്തുക്കള്‍ക്കൊപ്പം പലപ്പോഴും യാത്രകള്‍ പോകാറുള്ള സാറ, ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. സാറയുടെ സഹോദരനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കു വേണ്ടിയാണ് കളിക്കുന്നത്.

Sara Tendulkar, Daughter Of Sachin Tendulkar, Targetted Over Video With Friends In Goa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT