കോഹ്‌ലി/ഫയല്‍ ചിത്രം 
Sports

കോഹ്‌ലിയെ കുറിച്ച് മോശമായി പറഞ്ഞു നോക്കൂ, പിന്നെ വര്‍ഷങ്ങളോളം വേട്ടയാടപ്പെടും: പാറ്റ് കമിന്‍സ്‌

കോഹ്‌ലിയെ കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ വലിയ രീതില്‍ വേട്ടയാടപ്പെടുമെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോഹ്‌ലിയെ കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ വലിയ രീതില്‍ വേട്ടയാടപ്പെടുമെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സ്. ഇന്ത്യയുടെ 2018-19ലെ ഓസീസ് പര്യടനത്തിനിടയില്‍ നേരിട്ട ദുരനുഭവം ചൂണ്ടിയാണ് കമിന്‍സിന്റെ വാക്കുകള്‍. 

സെഞ്ചുറി നേടാന്‍ അനുവദിക്കില്ലെന്നാണ് ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യ എത്തുന്നതിന് മാസങ്ങള്‍ മുന്‍പ് കമിന്‍സ് പറഞ്ഞത്. എന്നാല്‍ 2-1ന് ഇന്ത്യ ജയിച്ചു കയറിയ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ കോഹ്‌ലി ഒരു സെഞ്ചുറി നേടി. ഇതോടെ തന്റെ ഫോണ്‍ പൊട്ടിത്തെറിച്ചെന്നാണ് കമിന്‍സ് പറയുന്നത്. 

ഒരു അഭിനന്ദനം പോലെയാണ് ഞാന്‍ അന്ന് അങ്ങനെ പറഞ്ഞത്. കോഹ് ലി മഹാനായ കളിക്കാരനാണ്. അത്രയും അപകടകാരിയായ കളിക്കാരന്‍ ആയതിനാലാണ് കോഹ് ലി അവിടെ 100 നേടില്ലെന്ന് ഞാന്‍ പറഞ്ഞത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്ല ഓര്‍മയാണ്. കോഹ് ലിയുടെ സെഞ്ചുറിക്ക് ശേഷം എന്റെ ഫോണ്‍ പൊട്ടിത്തെറിച്ചു. 

കോഹ്‌ലിയെ കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞു നോക്കു. അടുത്ത ഏതാനും വര്‍ഷം പിന്നെ ഇത് തന്നെയാവും. സമൂഹമാധ്യമങ്ങളിലുണ്ടെങ്കില്‍ എല്ലാ അര്‍ഥത്തിലും വേട്ടയാടപ്പെടുമെന്നും കമിന്‍സ് പറഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമാണ് കമിന്‍സ്. എന്നാല്‍ വലിയ വില കൊടുത്ത് വാങ്ങിയിട്ടും കളിയുടെ ഗതി തിരിക്കും വിധമുള്ള പ്രകടനം കമിന്‍സില്‍ നിന്ന് വന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !