സീൻ അബോട്ട് സ്ക്രീൻ ഷോട്ട്
Sports

ഹ്യൂസിന്റെ മരണം; അനുസ്മരണത്തിനിടെ കരച്ചിൽ അടക്കാൻ സാധിക്കാതെ സീന്‍ അബോട്ട് (വിഡിയോ)

2014ല്‍ സീന്‍ അബോട്ട് എറിഞ്ഞ പന്ത് തലയ്ക്കും കഴുത്തിനും ഇടയില്‍ കൊണ്ടുള്ള അപകടമാണ് ഹ്യൂസിന്റെ മരണത്തിലേക്ക് നയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: പ്രതിഭാധനനായ ബാറ്ററായിരുന്ന ഫില്‍ ഹ്യൂസിന്റെ അകാലത്തിലുള്ള മരണം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ ആകെ ഉലച്ചു കളഞ്ഞ സംഭവമായിരുന്നു. 2014ല്‍ ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തിനിടെ ബാറ്റ് ചെയ്യവേ പന്ത് തലയില്‍ കൊണ്ടാണ് താരം മരണമടഞ്ഞത്.

കഴിഞ്ഞ ദിവസം താരത്തിന്റെ പത്താം ചരമ വാര്‍ഷിക ദിനമായിരുന്നു. ന്യൂസൗത്ത് വെയ്ല്‍സും ടാസ്മാനിയയും തമ്മിലുള്ള മത്സരത്തോടനുബന്ധിച്ച് സിഡ്‌നിയില്‍ ഹ്യൂസിനെ അനുസ്മരിച്ച് താരങ്ങള്‍ മൈതാനത്ത് നിരന്നു നിന്നു ആദരമര്‍പ്പിച്ചിരുന്നു. ഈ സമയത്ത് വികാരം നിയന്ത്രിക്കാന്‍ സാധിക്കാതെ ഓസീസ് താരം സീന്‍ അബോട്ട് കരഞ്ഞു. താരത്തെ ആശ്വസിപ്പിക്കാന്‍ സഹ താരങ്ങളും പാടുപ്പെട്ടു.

ന്യൂസൗത്ത് വെയ്ല്‍സും സൗത്ത് ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ സീന്‍ അബോട്ടിന്റെ പന്തിലാണ് ഹ്യൂസിന്റെ തലയ്ക്കും കഴുത്തിനുമിടയില്‍ പന്ത് കൊണ്ടത്. ഈ അപകടമാണ് മരണത്തിലേക്ക് നയിച്ചത്.

ഹ്യൂസിന്റെ വിയോഗത്തിനു നിമിത്തമായതിന്റെ വേദനയാണ് ഓര്‍മ ദിനത്തില്‍ അബോട്ടിനെ ഉലച്ചതെന്നു വ്യക്തം. പത്താം ചരമ ദിനത്തില്‍ താരത്തെ ബന്ധുക്കളും സഹ താരങ്ങളും അനുസ്മരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി