Senior Women's T20 Trophy 
Sports

സിക്കിമിനെ 94ൽ ഓൾ ഔട്ടാക്കി കേരളം! വിജയത്തുടക്കം

സീനിയർ വനിതാ ടി20 പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലഖ്നൗ: ദേശീയ സീനിയർ വനിതാ ടി20 ചാംപ്യൻഷിപ്പിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ സിക്കിമിനെ ആറ് വിക്കറ്റുകൾക്കാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിക്കിം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 94 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 13.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിക്കിം നിരയിൽ അർധ സെഞ്ച്വറി നേടിയ ആഷ്ന പടിദാർ മാത്രമാണ് തിളങ്ങിയത്. ആഷ്ന 53 പന്തുകളിൽ 55 റൺസെടുത്തു. കേരളത്തിന് വേണ്ടി നിയ നസ്നീൻ, സജന സജീവൻ, ടി ഷാനി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർ കിരൺ നവ്ഗിരെയുടെ തകർപ്പൻ ഇന്നിങ്സാണ് അനായാസ വിജയം സമ്മാനിച്ചത്. 21 പന്തുകളിൽ 44 റൺസാണ് കിരൺ നേടിയത്. ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കിരൺ നവ്ഗിരെയുടെ ഇന്നിങ്സ്. എ അക്ഷയ 27 റൺസുമായി പുറത്താകാതെ നിന്നു.

Senior Women's T20: Kerala Start Campaign With a 6-Wicket Win Over Sikkim

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

നടന്‍ ഇമ്രാന്‍ഖാന് താല്‍ക്കാലിക ആശ്വാസം; നവംബര്‍ രണ്ടുവരെ ഇന്ത്യയില്‍ തുടരാം

മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം

'അന്ന് എല്ലാവരും എന്നെ ഒറ്റപ്പെടുത്തി ആക്രമിച്ചു; ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം ഉപേക്ഷിക്കില്ല'

അന്ന് ആയിരത്തിന്റെ നിക്ഷേപം, 2026ല്‍ ഓഹരിയുടമയുടെ സമ്പത്ത് 53 ലക്ഷം രൂപയായി വളര്‍ന്നു; റിലയന്‍സ് 'മാജിക്ക്'