സെറീന വില്യംസ്/ഫയല്‍ ചിത്രം 
Sports

1000 മത്സരങ്ങളെന്ന നാഴികക്കല്ല്, അവിടെ ഞെട്ടിക്കുന്ന തോൽവിയിലേക്ക് വീണ് സെറീന വില്യംസ്

ഇറ്റാലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിൽ സെറീന വില്യംസ് പോരിനിറങ്ങുമ്പോൾ 23 വട്ടം ​ഗ്രാൻഡ്സ്ലാം ചാമ്പ്യനായ താരം 1000 മത്സരങ്ങൾ എന്ന നാഴിക കല്ല തികയ്ക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

റോം: ഇറ്റാലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിൽ സെറീന വില്യംസ് പോരിനിറങ്ങുമ്പോൾ 23 വട്ടം ​ഗ്രാൻഡ്സ്ലാം ചാമ്പ്യനായ താരം 1000 മത്സരങ്ങൾ എന്ന നാഴിക കല്ല തികയ്ക്കുകയായിരുന്നു അവിടെ. എന്നാൽ ഓർമയിൽ നിന്ന് സെറീന മായ്ച്ചു കളയാൻ ആ​ഗ്രഹിക്കുന്ന ഫലമാണ് മത്സരത്തിലുണ്ടാത്.

ഇറ്റാലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ അർജന്റീനയുടെ നാഡിയ പൊഡോറോസ്കയാണ് സെറീനയെ ഞെട്ടിച്ചത്. 7-6(6), 7-5 സ്കോറിനാണ് സെറിനയെ അർജന്റീനിയൻ താരം തകർത്തുവിട്ടത്. മെയ് 30ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിനായി ഒരുങ്ങുന്ന സെറീനയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. 

1000 മത്സരങ്ങളുടെ കരിയറിലെ സെറീനയുടെ 149ാമത്തെ തോൽവിയാണ് ഇത്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിൽ എത്തിയ താരമാണ് നാഡിയ. ടോപ് സ്പിൻ ഫോർഹാൻഡ് ഷോട്ടുകളിൽ മികവ് കാണിച്ചാണ് സെറീനയെ അർജീനിയൻ താരം സമ്മർദത്തിലാക്കിയത്. സെറീനയ്ക്ക് പുറമെ മറ്റ് വമ്പന്മാർക്കും ഇറ്റാലിയൻ ഓപ്പണിൽ കാലിടറിയിട്ടുണ്ട്. 

ലോക രണ്ടാം നമ്പർ താരം നവോമി ഒസാക്കയും റോമിൽ രണ്ടാം റൗണ്ടിൽ പുറക്കായി. യുഎസ്എയുടെ ജെസിക് പെ​ഗുലയാണ് ഒസാക്കയെ വീഴ്ത്തിയത്. മുൻ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ സിമോണ ഹലെപ്പ് പരിക്കിനെ തുടർന്ന് രണ്ടാം റൗണ്ടിൽ ഇറ്റാലിയൻ ഓപ്പണിൽ നിന്ന് പിന്മാറി. റോലാൻഡ് ​ഗാരോസിലേക്ക് താരത്തിന് എത്താനാവുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT