ഫോട്ടോ: പിടിഐ 
Sports

48 പന്തില്‍ 103; തിരിച്ചു കയറി പാകിസ്ഥാന്‍; ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 186 റണ്‍സ്

ഷദബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് പാക് ടോട്ടലിന് മാന്യത നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ 186 റണ്‍സ് വിജയ ലക്ഷ്യം വച്ച് പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക് സംഘം നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് കണ്ടെത്തി. 

ഷദബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് പാക് ടോട്ടലിന് മാന്യത നല്‍കിയത്. ഒരു ഘട്ടത്തില്‍ 43 റണ്‍സ് ചേര്‍ക്കുന്നതനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട അവരെ അഞ്ചാമനായി ക്രീസിലെത്തിയ ഇഫ്തിഖര്‍ അഹമ്മദും ഏഴാമനായി എത്തിയ ഷദബ് ഖാന്‍ എന്നിവരുടെ ബാറ്റിങാണ് തുണച്ചത്. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് ഹാരിസും നിര്‍ണായക സംഭാവന നല്‍കി. 

ഷദബ് വെറും 22 പന്തുകള്‍ മാത്രമാണ് നേരിട്ടത്. താരം അടിച്ചെടുത്തത് 52 റണ്‍സ്. മൂന്ന് ഫോറും നാല് സിക്‌സും സഹിതമായിരുന്നു ഷദബിന്റെ വെടിക്കെട്ട്. ഇഫ്തിഖര്‍ 35 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 51 റണ്‍സ് അടിച്ചെടുത്തു. 

മുഹമ്മദ് ഹാരിസ് 11 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 28 റണ്‍സ് വാരി. 22 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സ് തന്നെ കണ്ടെത്തിയ മുഹമ്മദ് നവാസും തിളങ്ങി. ഇവര്‍ നാല് പേരും ഒഴികെ മറ്റൊരു താരവും രണ്ടക്കം കടന്നില്ല. 

ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. എന്നാല്‍ 43 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ ബാബര്‍ അസം വീണ്ടും നിരാശപ്പെടുത്തി. താരം വെറും ആറ് റണ്‍സുമായി മടങ്ങി. മറ്റൊരു ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ നാല് റണ്‍സ് മാത്രമാണ് ചേര്‍ത്ത്. പിന്നീടാണ് പാക് ടീം മത്സരത്തിലേക്ക് മടങ്ങിയെത്തിയത്. 

ദക്ഷിണാഫ്രിക്കക്കായി പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് കിട്ടു.  ആന്റിച് നോര്‍ക്യ നാല് വിക്കറ്റുകള്‍ വീഴ്ത്തി. വെയ്ന്‍ പാര്‍ണല്‍, കഗിസോ റബാഡ, ലുംഗി എന്‍ഗിഡി, ടബ്‌രിസ് ഷംസി എന്നിവര്‍ ഒരോ വിക്കറ്റ് സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT